play-sharp-fill
രാഷ്ട്രീയ പോരാട്ടത്തിന്റെ ചൂടും ചൂരും നിറഞ്ഞ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; വികസനം മുതല്‍ വിലക്കയറ്റം വരെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാക്കി മുന്നണികള്‍ ; സ്ഥാനാര്‍ത്ഥി ആരാകും എന്നറിയാനുള്ള കാത്തിരിപ്പിൽ ബി ജെ പി പ്രവര്‍ത്തകര്‍

രാഷ്ട്രീയ പോരാട്ടത്തിന്റെ ചൂടും ചൂരും നിറഞ്ഞ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; വികസനം മുതല്‍ വിലക്കയറ്റം വരെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാക്കി മുന്നണികള്‍ ; സ്ഥാനാര്‍ത്ഥി ആരാകും എന്നറിയാനുള്ള കാത്തിരിപ്പിൽ ബി ജെ പി പ്രവര്‍ത്തകര്‍

സ്വന്തം ലേഖകൻ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്റെ വേദനയ്ക്കിടയിലും പുതുപ്പള്ളിയില്‍ വീണ്ടും ഒരു രാഷ്ട്രീയ പോരാട്ടത്തിന്റെ ചൂടും ചൂരും നിറയുകയാണ്. അതേസമയം ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ചര്‍ച്ച ഉമ്മൻചാണ്ടിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ മണ്ഡലത്തില്‍ പലസ്ഥലത്തും സ്ഥാപിച്ച ഫ്ലക്‌സുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ എല്‍.ഡി.എഫ് സമീപിക്കുമെന്നായിരുന്നു.

ഫ്ളക്സില്‍ നിന്ന് മാറ്റിയാലും ജനമനസിലെ ചിത്രം മാറ്റാൻ പറ്റില്ലെന്ന് രാവിലെ ചാണ്ടി ഉമ്മൻ വൈകാരികമായി പ്രതികരിച്ചു. എന്നാല്‍ എല്‍.ഡി.എഫിന്റെ നേതൃത്വം അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് ജെയ്‌ക്ക് പറഞ്ഞു. വൈകിട്ടോടെ സംഭവം മന്ത്രി വാസവൻ നിഷേധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടത് വലത് മുന്നണി സ്ഥാനാര്‍ഥികള്‍ കളത്തിലെത്തിയതോടെ പ്രചരണ രംഗവും പതിയെ ചൂട് പിടിക്കുകയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വികസനം മുതല്‍ വിലക്കയറ്റം വരെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാക്കി മുന്നണികള്‍ മുന്നേറുകയാണ്.

പുതുപ്പള്ളിയില്‍ വികസന സംവാദത്തിന് ചാണ്ടി ഉമ്മനെ ജെയ്ക് സി തോമസ് വെല്ലുവിളിച്ചപ്പോള്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താൻ എന്തുചെയ്തെന്ന ചോദ്യമാണ് ചാണ്ടി ഉമ്മൻ ഉന്നയിക്കുന്നത്. ഇരു സ്ഥാനാര്‍ഥികളും പ്രചരണ രംഗത്ത് മുന്നേറുമ്പോള്‍ ബി ജെ പി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥി ആരാകും എന്നറിയാനുള്ള കാത്തിരിപ്പ് തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതീക്ഷിച്ച ആ തീരുമാനം ഇന്നെങ്കിലും ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് പുതുപ്പള്ളിയിലെ ബി ജെ പി പ്രവര്‍ത്തകര്‍.