play-sharp-fill
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പു കൺവൻഷൻ നാളെ വൈകിട്ട് 4 ന് ; പാമ്പാടി സെന്റ് ജോൺസ് പള്ളി പാരിഷ് ഹാളിൽ കെ.സി. വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്യും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പു കൺവൻഷൻ നാളെ വൈകിട്ട് 4 ന് ; പാമ്പാടി സെന്റ് ജോൺസ് പള്ളി പാരിഷ് ഹാളിൽ കെ.സി. വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ 

കോട്ടയം : പുതുപ്പള്ളി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പു കൺവൻഷൻ നാളെ വൈകിട്ട് 4 മണിക്ക് പാമ്പാടി സെന്റ് ജോൺസ് പള്ളി പാരിഷ് ഹാളിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അധ്യക്ഷത വഹിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, യൂഡിഫ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, രമേശ് ചെന്നിത്തല, എം എം ഹസ്സൻ, വി എം സുധീരൻ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, മാണിസി കാപ്പൻ, സിപി ജോൺ, ജി ദേവരാജൻ, അഡ്വ. രാജൻ ബാബു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ്, മോൻസ് ജോസഫ്, സജി മഞ്ഞക്കടമ്പിൽ, ഫിൽസൺ മാത്യൂസ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group