കല്ലമ്ബലത്ത് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്;സുഹൃത്ത് അറസ്റ്റില്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കല്ലമ്ബലത്ത് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച കല്ലമ്ബലം സ്വദേശി രാജുവിന്റെ സുഹൃത്ത് സുനിലിനെ അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ചയാണ് സംഭവം.
രാജുവിനെ നാവായിക്കുളത്തുള്ള സ്വകാര്യ വ്യക്തിയുടെ വയലിലെ കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മരണത്തില്‍ ദുരുഹത ആരോപിച്ച് ഇദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുഹൃത്തുമൊത്ത് ഇദ്ദേഹം മദ്യപിക്കുന്നതിനിടെയായിരുന്നു കൊലപാതകം. മദ്യപാനത്തിനിടെ സുനിലിന്റെ ഗ്ലാസ് രാജു തട്ടിത്തെറിപ്പിച്ചിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാജുവിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതായി സുനില്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.