play-sharp-fill
യാത്രക്കിടയിലും കൈത്താങ്ങ് ; ചെളിയിൽ താഴ്ന്നു പോയ പശുവിന് രക്ഷകരായി ബൈക്ക് റൈഡേഴ്സ്..

യാത്രക്കിടയിലും കൈത്താങ്ങ് ; ചെളിയിൽ താഴ്ന്നു പോയ പശുവിന് രക്ഷകരായി ബൈക്ക് റൈഡേഴ്സ്..

സ്വന്തം ലേഖകൻ

ചെളിയിൽ താഴ്ന്നു പോയ പശുവിന് രക്ഷകരായി ബൈക്ക് റൈഡേഴ്സ്.മഴയില്‍ ചെളിക്കുണ്ടായ റോഡരികിള്‍ നാലു കാലുകളും ചെളിയില്‍ താഴ്ന്നുപോയി പശുവിനെ ബൈക്ക് റൈഡേഴ്സ് ആയ രണ്ട് ചെറുപ്പക്കാര്‍ ചേര്‍ന്ന് രക്ഷപെടുത്തുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. ഇതിനോടകം നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടത്.

സഹാനുഭൂതിയുള്ള നിരവധി മനുഷ്യര്‍ ഇപ്പോഴും നമുക്കിടയിലുണ്ട് എന്ന് തെളിയിക്കുകയാണ് ഈ വീഡിയോ. ആനി അരുണ്‍ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയ്ക്കൊപ്പം സംഭവത്തിന്റെ വിശദമായ കുറിപ്പും ചേര്‍ത്തിരുന്നു.കര്‍ണാടകയിലെ ഉഡുപ്പിയിലെ ഒരു ഗ്രാമമായ അമാസെബൈലുവിലൂടെ സഞ്ചരിക്കുമ്ബോഴാണത്രേ ബൈക്ക് റൈഡേഴ്സ് ആയ ഈ ചെറുപ്പക്കാര്‍ വഴിയരികില്‍ മണ്ണില്‍ താഴ്ന്നുപോയ നിലയില്‍ ഒരു പശുവിനെ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ അവര്‍ വാഹനം നിര്‍ത്തി മണ്ണില്‍ നിന്നും പശുവിനെ വലിച്ചു കയറ്റി രക്ഷപെടുത്തുകയായിരുന്നു.ഒരു വഴിയോര കച്ചവടക്കാരനും സമീപവാസിയായ ഒരു സ്ത്രീയും തങ്ങളെ സഹായിക്കാൻ എത്തിയെന്നും പോസ്റ്റില്‍ പറയുന്നു. ഇരുവര്‍ക്കും അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.കോരിച്ചൊരിയുന്ന മഴയില്‍ റോഡരികില്‍ വീണുകിടക്കുന്ന ഒരു പശുവിനെയാണ് വീഡ‍ിയോയുടെ തുടക്കത്തില്‍ കാണാൻ കഴിയുന്നത്. ഉടൻ തന്നെ രണ്ട് ചെറുപ്പക്കാര്‍ അതിനരികില്‍ എത്തുകയും പശുവിനെ എഴുന്നേല്‍പ്പിക്കാൻ ശ്രമം നടത്തുകയും ചെയ്യുന്നു.

അപ്പോഴാണ് പശുവിന്റെ നാല് കാലുകളും ചെളിയില്‍ താഴന്നുപോയ നിലയിലാണെന്ന് അവര്‍ക്ക് മനസ്സിലായത്.തുടര്‍ന്ന് അവര്‍ പശുവിനെ എടുത്തുയര്‍ത്തി രക്ഷപെടുത്താൻ ശ്രമം നടത്തുന്നു.ഇതു കണ്ട് അവിടെയുണ്ടായിരുന്ന ചിലര്‍കൂടി ചെറുപ്പക്കാരുടെ സഹായത്തിനെത്തുന്നു. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് പശുവിനെ എടുത്തുയര്‍ത്തി എഴുന്നേല്‍പ്പിച്ച്‌ വിടുന്നതാണ് വീഡിയോ. ദൃശ്യങ്ങള്‍ വൈറലായതോടെ വലിയ അഭിനന്ദനമാണ് ചെറുപ്പക്കാരുടെ നല്ല മനസ്സിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.