play-sharp-fill
“പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി തുടര്‍ച്ചയായി പരസ്യ പ്രസ്താവന…! ശോഭാ സുരേന്ദ്രനെതിരെ നടപടിക്ക് അനുമതി തേടി കെ സുരേന്ദ്രന്‍; ഡൽഹിയിലെത്തി നേതാക്കളെ നേരിട്ട് കണ്ട് പരാതി പറയും

“പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി തുടര്‍ച്ചയായി പരസ്യ പ്രസ്താവന…! ശോഭാ സുരേന്ദ്രനെതിരെ നടപടിക്ക് അനുമതി തേടി കെ സുരേന്ദ്രന്‍; ഡൽഹിയിലെത്തി നേതാക്കളെ നേരിട്ട് കണ്ട് പരാതി പറയും

സ്വന്തം ലേഖിക

ന്യൂഡൽഹി: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ പരാതിയുമായി അധ്യക്ഷൻ കെ സുരേന്ദ്രൻ.


ശോഭാ സുരേന്ദ്രനെതിരെ നടപടിയെടുക്കാൻ അനുമതി തേടി കെ സുരേന്ദ്രൻ ബിജെപി കേന്ദ്ര നേതൃത്ത്വത്തെ സമീപിച്ചു എന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി തുടര്‍ച്ചയായി പരസ്യ പ്രസ്താവന നടത്തി ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതൃത്ത്വത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് പരാതി.

എഐ ക്യാമറ വിവാദത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന രീതിയില്‍ പ്രതികരിച്ചു, സംസ്ഥാന സമിതിയിലും ഭിന്നിപ്പിന് ശ്രമിച്ചു എന്നീ കാര്യങ്ങളാണ് പരാതിയായി കെ സുരേന്ദ്രൻ ഉന്നയിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നടപടിയെടുക്കാനാണ് അനുമതി തേടിയത്. കേന്ദ്ര നേതൃത്ത്വത്തിന് രേഖാമൂലം പരാതി നല്‍കി എന്നാണ് സൂചന. ഇന്ന് ഡൽഹിയിലെത്തിയ കെ സുരേന്ദ്രൻ വരും ദിവസങ്ങളില്‍ കേന്ദ്ര നേതാക്കളെ കാണും.