video
play-sharp-fill
ഇനി ഉഭയസമ്മതപ്രകാരം പതിനാറിലും ലൈംഗികബന്ധത്തിൽ ഏർപ്പെടാം ; പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി

ഇനി ഉഭയസമ്മതപ്രകാരം പതിനാറിലും ലൈംഗികബന്ധത്തിൽ ഏർപ്പെടാം ; പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി

സ്വന്തം ലേഖകൻ 

ഷില്ലോങ്: പതിനാറുകാരിയായ പെൺകുട്ടിക്ക് ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്ന് മേഘാലയ ഹൈക്കോടതി. ഹർജിക്കാരനെതിരായ പോക്സോ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി നടപടി. കേസിൽ പെൺകുട്ടിയുമായി നടന്നത് പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

തനിക്കെതിരെ പോക്‌സോ പ്രകാരം ഫയൽ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. താനും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നായിരുന്നു എന്നും ഹർജിക്കാരൻ വാദിച്ചു. ഹർജിക്കാരനുമായി പ്രണയത്തിലാണെന്ന കാര്യം പെൺകുട്ടിയും കോടതിയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുജോലിക്ക് പോയിരുന്ന പെൺകുട്ടി ഹർജിക്കാരന്റെ അമ്മാവന്റെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്. അവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. ഇരുവരും ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും ഈ പ്രായത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറിച്ച് യുക്തമായ തീരുമാനമെടുക്കാനുള്ള കഴിവ് പതിനാറുകാരിയായ പെൺകുട്ടിക്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.