വാട്സാപ്പ് ഗ്രൂപ്പിൽ സിപിഎമ്മിനെ വിമർശിച്ച് പോസ്റ്റ്‌ ; ‘ നമ്മുടെ മൂന്നിലവ്’ ഗ്രൂപ്പിന്റെ അഡ്മിനടക്കം 3 പേർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം

വാട്സാപ്പ് ഗ്രൂപ്പിൽ സിപിഎമ്മിനെ വിമർശിച്ച് പോസ്റ്റ്‌ ; ‘ നമ്മുടെ മൂന്നിലവ്’ ഗ്രൂപ്പിന്റെ അഡ്മിനടക്കം 3 പേർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം

സ്വന്തം ലേഖകൻ

കോട്ടയം: വാട്സാപ്പ് ഗ്രൂപ്പിൽ സി.പി.എമ്മിനെ വിമർശിച്ചെന്ന് ആരോപിച്ച് അഡ്മിൻമാരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം. മൂന്നിലവ് എന്ന പേരിലുള്ള 164 അംഗങ്ങളുള്ള ഗ്രൂപ്പിൽ സിപിഎമ്മിനെ വിമർശിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്തതാണ് പരാതിക്കിടയാക്കിയത്.

സിപിഎം നേതാവ് സതീഷാണ് മേലുകാവ് പോലീസിൽ പരാതി നൽകിയത്. എസ്എഫ്ഐ നേതാവ് നിഖിൽ തോമസ്, കെ വിദ്യ, തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് കഴിഞ്ഞദിവസം ഗ്രൂപ്പിൽ ഷെയർ ചെയ്തത്. ഇതിന് ശേഷമാണ് സ്റ്റേഷനിൽ ഹാജാരാവാൻ ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രൂപ്പ് അഡ്മിന്മാരായ റിജിൽ, ജോബി എന്നിവരോടും പോസ്റ്റ് ഷെയർ ചെയ്ത ജോൺസനോടും ആണ് ഇന്ന് വൈകുന്നേരം പൊലീസ് സ്റ്റേഷനിൽ എത്താൻ നിർദ്ദേശിച്ചുവെന്നാണ് വിവരം. വാട്സ്ആപ്പുമായി ബന്ധപ്പെട്ട പരാതി നൽകിയതായി പരാതിക്കാരനും പറയുന്നു.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി പൊലീസ് രം​ഗത്തെത്തി. സി പി എമ്മുമായി ബന്ധപ്പെട്ട കാര്യത്തിനല്ല സുഹൃത്തുക്കൾക്കിടയിലെ തർക്ക പരിഹാരത്തിനാണ് സ്റ്റേഷനിൽ വിളിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. എന്നാൽ പരാതിക്കടിസ്ഥാനം വാട്സ്ആപ്പ് ​ഗ്രൂപ്പിലെ വിമർശനമാണെന്ന് ശക്തിപ്പെടുകയാണ്.

Tags :