കേരളത്തില്‍ എവിടെയും 16 മണിക്കൂറിനകം സാധനമെത്തിക്കാം….! ആനവണ്ടിയുടെ കൊറിയര്‍ സര്‍വീസിന് കോട്ടയം ജില്ലയിൽ തുടക്കം; നിരക്കുകള്‍ ഇങ്ങനെ….
സ്വന്തം ലേഖിക
കോട്ടയം: കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളില്‍ മറ്റൊരു ജില്ലയിലുള്ളവര്‍ക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനും കൈപ്പറ്റുന്നതിനും കെ.എസ്.ആര്.ടി.സിയുടെ കൊറിയര്‍ സര്‍വീസിന് ജില്ലയില്‍ ഇന്ന് തുടക്കം.
കോട്ടയം, പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം, ചങ്ങനാശേരി ഡിപ്പോകളിലാണ് സര്‍വീസ് ആരംഭിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസ് വഴിയാകും കൊറിയര്‍ സര്‍വീസിന്റെയും പ്രവര്‍ത്തനം. രാവിലെ 9 മുതല്‍ രാത്രി 9 വരെയാകും പ്രവര്‍ത്തനം.
200 കിലോമീറ്റര്‍ പരിധിയില്‍ 25 ഗ്രാം പാഴ്സലിന് 30 രൂപ, 50 ഗ്രാമിന് 35 രൂപ, 75ഗ്രാം 45 രൂപ, 100 ഗ്രാം 50 രൂപ, 250 ഗ്രാം 55 രൂപ, 500ഗ്രാം 65 രൂപ, ഒരു കിലോ 70 രൂപ എന്നിങ്ങനെയാണ് നിരക്ക്. മൂന്ന് ദിവസത്തിനുള്ളില്‍ കൊറിയര്‍ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും.
Third Eye News Live
0