തോറ്റ നേതാവിന് എംകോമിന് പ്രവേശനം….! ആലപ്പുഴ എസ്എഫ്ഐയില്‍ വ്യാജ ഡിഗ്രി വിവാദം; ഇടപെട്ട് സിപിഎം; കായംകുളം ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും നീക്കാൻ നിര്‍ദ്ദേശം
സ്വന്തം ലേഖിക
ആലപ്പുഴ: ആലപ്പുഴ എസ്എഫ്ഐയിലും വ്യാജ ഡിഗ്രി വിവാദത്തില്‍ നടപടി.
എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെതിരെയാണ് ആരോപണം.
എംകോം പ്രവേശനത്തിന് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയാണ് വിവാദം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോപണം ഗൗരവതരമെന്ന് കണ്ടതിന് പിന്നാലെ ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ നേതൃയോഗം നിഖിലിനെ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയില്‍ നിന്നും നീക്കാൻ നിര്‍ദ്ദേശം നല്കി. ഇക്കാര്യം സിപിഎം ജില്ലാ സെക്രട്ടറി ആര് നാസര്‍ സ്ഥിരീകരിച്ചത്.
ഒരേ സമയം നിഖില്‍ തോമസ് രണ്ടിടങ്ങളില്‍ ബിരുദ വിദ്യാഭ്യാസം നേടിയെന്നതാണ് ഉയര്‍ന്നിരിക്കുന്ന പരാതി. നിലവില്‍ കായംകുളം എംഎസ്എം കോളേജ് രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ത്ഥിയാണ് നിഖില്‍.
മൂന്ന് മാസം മുൻപാണ് നിഖിലിനെതിരെ പരാതി ഉയര്‍ന്നത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവും കായംകുളം എംഎസ്എം കോളേജില്‍ നിഖിലിന്റെ ജൂനിയര്‍ വിദ്യാര്‍ത്ഥിയുമായ പെണ്‍കുട്ടിയാണ് എംകോം പ്രവേശനത്തിന് നിഖില്‍ തോമസ് എം കോം പ്രവേശനത്തിന് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി.
2018-2020 കാലഘട്ടത്തിലാണ് നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളേജില്‍ ബികോം ചെയ്തത്. എന്നാല്‍ ഡിഗ്രി പാസാകാൻ എസ്എഫ്ഐ നേതാവിന് സാധിച്ചില്ല. ഈ കാലത്ത് 2019 ല്‍ കായംകുളം എംഎസ്എം കോളേജില്‍ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന് ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖില്‍.