play-sharp-fill
ആളുകളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കും; മുക്കുപണ്ടം പണയം വെച്ചും പണം തട്ടി; താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നുകളും നല്‍കി ഗുണ്ടാ സംഘങ്ങളെ സംഘടിപ്പിക്കുന്നത് പ്രധാന രീതി; ഒടുവിൽ പൂമ്പാറ്റ സിനി കൂട്ടിൽ കുടുങ്ങി….!  സിനിമാക്കഥയെ വെല്ലും തട്ടിപ്പുക്കാരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ആളുകളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കും; മുക്കുപണ്ടം പണയം വെച്ചും പണം തട്ടി; താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നുകളും നല്‍കി ഗുണ്ടാ സംഘങ്ങളെ സംഘടിപ്പിക്കുന്നത് പ്രധാന രീതി; ഒടുവിൽ പൂമ്പാറ്റ സിനി കൂട്ടിൽ കുടുങ്ങി….! സിനിമാക്കഥയെ വെല്ലും തട്ടിപ്പുക്കാരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

സ്വന്തം ലേഖിക

തൃശൂര്‍: പൂമ്പാറ്റ സിനി…
തൃശ്ശൂര്‍ ജില്ലയില്‍ മാത്രം കവര്‍ച്ചയും തട്ടിപ്പും ഉള്‍പ്പടെ 35 കേസുകളില്‍ പ്രതിയാണ് സിനി ഗോപകുമാര്‍ എന്ന പൂമ്പാറ്റ സിനി.

ഇതിലേറെ കേസുകള്‍ എറണാകുളം ജില്ലയിലുമുണ്ട്. ഒടുവില്‍ സിനിയെ തൃശ്ശൂര്‍ പൊലീസ് പൂട്ടിയിരിക്കുകയാണ്. കാപ്പ ചുമത്തി പൂമ്പാറ്റ സിനിയെ അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകൻ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച്‌ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയാണ് പൂമ്പാറ്റ സിനിക്ക് കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് ജയില്‍ശിക്ഷ വിധിച്ചത്.

പിന്നാലെ ഒല്ലൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൈക്കാട്ടുശേരിയിലെ വാടക വീട്ടില്‍ നിന്ന് സിനിയെ അറസ്റ്റ് ചെയ്തു. ആളുകളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതിനും മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയെടുത്തതിനും തുടങ്ങി നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയാണ് എറണാകുളം സ്വദേശിനിയായ പൂമ്ബാറ്റ സിനി.

താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം മദ്യവും മയക്കുമരുന്നുകളും നല്‍കി ഗുണ്ടാ സംഘങ്ങളെ സംഘടിപ്പിക്കുന്നതും ഇവരുടെ രീതിയായിരുന്നു.
വലിയ മുതലാളിയാണെന്നും സ്വന്തമായി റിസോര്‍ട്ടുകള്‍ ഉണ്ടെന്നുമൊക്കെ ഇരകളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നതാണ് സിനിയുടെ തന്ത്രം.

പണം തട്ടിയെടുത്തതായി ഇരകള്‍ക്ക് തോന്നാതിരിക്കാൻ പല തരത്തിലുള്ള സംഭവങ്ങളാണ് ഇവര്‍ അവതരിപ്പിക്കുക. പണം മുഴുവൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി കൊണ്ടുപോയി എന്നാകും ചിലപ്പോള്‍ പറയുക.

മറ്റു ചിലപ്പോള്‍ ഗുണ്ടകളെ വിട്ട് പരാതിക്കാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കും. ആലപ്പുഴ ജില്ലയിലായിരുന്നു ഇവരുടെ ആദ്യകാല കുറ്റകൃത്യങ്ങള്‍. പിന്നീട് അവരുടെ താവളം എറണാകുളത്തേക്കും അവിടെനിന്നും തൃശ്ശൂരിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.