തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് ; രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കസ്റ്റംസ് ഇൻസ്പെക്ടർമാരായ അനീഷ് , നിധിൻ എന്നിവരെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
ഇൻസ്പെക്ടർമാരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഈ മാസം നാലാം തീയതി അബുദാബിയിൽ നിന്ന് നാലരക്കിലോ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ ഡിആർഐ പിടികൂടിയിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തതിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന വിവരം ഡിആർഐക്ക് ലഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കസ്റ്റംസ് ഉദ്യോഗസ്ഥർ ചതിച്ചെന്നാണ് മൂന്ന് പേർ ബഹളം വെച്ചത്. ഇവരെ പിന്നീട് ഡിആർഐ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഈ ഘട്ടത്തിൽ ഉദ്യോഗസ്ഥർ തങ്ങളെ മുൻപും സ്വർണം കടത്താൻ സഹായിച്ചിട്ടുണ്ടെന്ന് പ്രതികൾ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു.