റോഡിലെ കുഴിയില്‍ വീണ് സ്കൂട്ടർ മറിഞ്ഞു; ടിപ്പര്ലോറിക്കടിയിലേക്കു തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
നെന്മാറ: റോഡരികിലെ കുഴിയില്‍പ്പെട്ടു മറിഞ്ഞ സ്കൂട്ടറില്‍നിന്നു ടിപ്പര്ലോറിക്കടിയിലേക്കുവീണ വീട്ടമ്മ മരിച്ചു. നെന്മാറ അളുവശ്ശേരി ശ്രീവള്ളിസദനത്തില് മണികണ്ഠന്റെ ഭാര്യ രേവതിയാണ് (രമ്യ-42) മരിച്ചത്.
ബുധനാഴ്ച വൈകീട്ട് മൂന്നോടെ കനറാ ബാങ്കിനുമുന്നിലാണ് അപകടം നടന്നത്. സ്കൂട്ടറിന് പിന്നിലാണ് രേവതി യാത്രചെയ്തിരുന്നത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന മണികണ്ഠന് പരിക്കില്ലാതെ രക്ഷപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊഴിഞ്ഞാമ്പാറയില്നിന്നുവന്ന ഇവരുടെ സ്കൂട്ടര്‍ പാതയരികിലെ കുഴിയിലിറങ്ങി നിയന്ത്രണം തെറ്റിയതിനെത്തുടര്‍ന്ന് ഇരുവരും രണ്ടുഭാഗത്തേക്ക് വീഴുകയായിരുന്നു.
പാതയിലേക്ക് വീണ രേവതി ടിപ്പര്‍ലോറിയുടെ അടിയില്‍പ്പെട്ടു. തലയ്ക്കു സാരമായി പരിക്കേറ്റ രേവതി സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
Third Eye News Live
0