അസുഖബാധിതരായ മാതാപിതാക്കളെ നോക്കാനെത്തിയ നഴ്സിനെ നിരവധി തവണ പീഡിപ്പിച്ചു; വിദേശത്തേക്ക് കടന്ന ദന്തഡോക്ടർ ഷഹാബ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
മതിലകം: അസുഖബാധിതരായ മാതാപിതാക്കളെ നോക്കാൻ നിർത്തിയ ഹോം നഴ്സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം പള്ളിപ്പാടത്ത് വീട്ടില്‍ ഷഹാബ് (49) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബറിന് മുന്നോടിയായിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനശേഷം ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു. ഇതോടെ ഡിസംബറിൽ യുവതി ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. മതിലകം ഇന്‍സ്പെക്ടര്‍ എം.കെ. ഷാജിയും സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷഹാബിന്റെ വീട്ടില്‍ മാതാപിതാക്കളെ നോക്കാനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന ഷഹാബിനെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദേശത്തുനിന്ന് ബുധനാഴ്ച തിരിച്ചെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.