video
play-sharp-fill
മലപ്പുറത്ത് സിപിഎം പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെ തുടർന്ന്  ജീവനൊടുക്കിയതെന്ന് സൂചന

മലപ്പുറത്ത് സിപിഎം പ്രവർത്തകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്ന് സൂചന

സ്വന്തം ലേഖകൻ

മലപ്പുറം: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പാർട്ടി നിയന്ത്രണത്തിലുള്ള സാംസ്കാരിക കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം ചങ്ങരംകുളം ബ്രാഞ്ച് കമ്മിറ്റി അംഗമായ ചങ്ങരംകുളം ആലംകോട് സ്വദേശി പുലാക്കൂട്ടത്തിൽ കൃഷ്ണകുമാർ (47) ആണ് മരിച്ചത്.

സിപിഐഎം നിയന്ത്രണത്തിലുള്ള എകെജി സാംസ്‌കാരിക കേന്ദ്രത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് കൃഷ്ണകുമാർ ജീവനൊടുക്കിയതെന്നാണ് സംശയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷ്ണകുമാറും കുടുംബവും കടുത്ത സാമ്പത്തിക ബാധ്യത അനുഭവിച്ചിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. ചങ്ങരംകുളം കാർഷിക വികസന ബാങ്ക് താത്കാലിക ജീവനക്കാരനാണ് മരിച്ച കൃഷ്ണകുമാർ.