പരിശീലനത്തിനിടെ നിയന്ത്രണം വിട്ട സൈക്കിൾ ലോറിയിൽ ഇടിച്ചു..! പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിർത്തിയിട്ട ലോറിയിൽ സൈക്കിൾ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലറ മരുതമൺ ഹിരൺ വിലാസത്തിൽ ഹിരൺരാജ് (47) ആണ് മരിച്ചത്.
കേരളത്തിലെ അറിയപ്പെടുന്ന സൈക്കിളിസ്റ്റ് കൂടിയാണ് ഹിരൺരാജ്. തിരുവനന്തപുരം വിക്സ് ഭവനിൽ റൂറൽ എസ്പി ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ബുധനാഴ്ചയാണ് അപകടം. കോവളം ഭാഗത്ത് സൈക്കിളിങ് പരിശീലനം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട് സൈക്കിൾ നിർത്തിയിട്ട ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു.
ഉടനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇന്ന് പുലർച്ചെയോടെ മരണം സംഭവിച്ചു.
Third Eye News Live
0
Tags :