അമൽജ്യോതി കോളേജിൽ സമരം ചെയ്ത തട്ടമിട്ട പെൺകുട്ടികൾക്ക് അഭിനന്ദനം; സമരം ആളിക്കത്തിച്ചാൽ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റാമെന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ; ഏ.കെ ശ്രീകുമാർ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിൻമേൽ അബ്ദുൾ ജലീൽ താഴേപ്പാലത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു !
സ്വന്തം ലേഖകൻ
കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ വർഗീയ വിഷം കുത്തിനിറയ്ക്കാൻ ശ്രമിച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയാ പോസ്റ്റിനേ കുറിച്ച് അന്വേഷണം ആവശ്യപ്പട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ കെ ശ്രീകുമാർ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിൻമേൽ ഐപിസി 153 A പ്രകാരം അബ്ദുൾ ജലീൽ താഴേപ്പാലത്തിനെതിരെ കേസെടുത്തു.
കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത ശ്രദ്ധ സതീഷിന്റെ മരണത്തിന് പിന്നാലെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ പരസ്പരം വർഗീയത കുത്തിനിറയ്ക്കാനുള്ള ശ്രമമാണ് സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്ത കുറിപ്പിലുണ്ടായിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് താഴെ വന്ന കമന്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.. ( ഈ വാർത്ത മനോരമ പ്രസിദ്ധീകരിച്ചതാണോ അതോ വ്യാജമായി ഉണ്ടാക്കിയതാണോ എന്ന് വ്യക്തമല്ല)
ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ !
“അമൽജ്യോതി കോളേജിലെ ഫാസിസ്റ്റ് മാനേജ്മെന്റിനെതിരെ പടപൊരുത്തുന്ന തട്ടമിട്ട മിടുക്കികൾക്ക് അഭിനന്ദനങ്ങൾ, നിങ്ങളൊന്ന് മനസ്സുവെച്ചാൽ ആ കോളേജിലെ ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യൻ ഹിന്ദു പെൺകുട്ടികളെ നമ്മുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ കഴിയും. കാരണം അവിടുത്തെ സമരത്തിന് മുസ്ലീം കുട്ടികൾ നേതൃത്വം കൊടുക്കുമ്പോൾ നിങ്ങൾ പറയുന്നതാണ് മറ്റു പെൺകുട്ടികളും കേൾക്കുക. പതുക്കെ അവരെ നമ്മുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരണം. അത് അവർക്ക് നിഷേധിക്കാൻ പറ്റില്ല. വേണ്ടി വന്നാൽ ആ കോളേജ് തന്നെ നമുക്ക് പിടിച്ചെടുക്കാം. ദീനിന് വേണ്ടി പൊരുതുന്ന നിങ്ങളെ ഏവരേയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ”..!
അബ്ദുൽ ജലീൽ താഴെപ്പാലം എന്ന വ്യക്തിയുടെ പേരിലാണ് കമന്റ് വന്നത്. ഇത് വ്യാജ ഫെയ്സ്ബുക്ക് ഐഡി ആണോയെന്നും സംശയമുണ്ട്.
സഹപാഠിയുടെ മരണത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ വർഗീയ വിഷം കുത്തി നിറച്ച് പരസ്പരം തമ്മിൽ തല്ലിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്നും സംശയമുണ്ട്.
അബ്ദുൾ ജലീലിന്റെ പോസ്റ്റ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ശ്രീകുമാർ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്കുകയായിരുന്നു. തുടർന്ന് അടിയന്തിരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് ഐപിഎസിന് കൈമാറി. ഇതിനേ തുടർന്നാണ് ഇന്ന് വൈകുന്നേരം കാഞ്ഞിരപ്പള്ളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അബ്ദുൾ ജലീലിന്റെ പേരിൽ കേസെടുത്തത്