play-sharp-fill
വ്യാജരേഖ വിവാദം;  കേസിൽ മുൻകൂർജാമ്യം തേടി കെ. വിദ്യ ഹൈക്കോടതിയിൽ;  താൻ  നിരപരാധിയെന്ന് വിദ്യ ; ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

വ്യാജരേഖ വിവാദം; കേസിൽ മുൻകൂർജാമ്യം തേടി കെ. വിദ്യ ഹൈക്കോടതിയിൽ; താൻ നിരപരാധിയെന്ന് വിദ്യ ; ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ നിരപരാധിയാണെന്ന് ജാമ്യാപേക്ഷയിൽ വിദ്യ പറയുന്നു. വെള്ളിയാഴ്ചയാണ് ജാമ്യാപേക്ഷ സമർപ്പിച്ചതെന്നാണ് വിവരം. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. വ്യാജ രേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.


ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബെഞ്ച് മുമ്പാകെയാണ് കേസ് വരിക.വിഷയത്തിൽ കോടതി പൊലീസിനോട് വിശദീകരണം തേടിയെന്നാണ് വിവരം. ഒളിവിൽ കഴിയുന്ന വിദ്യയെ കണ്ടെത്താൻ പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കേസിൽ വിദ്യ മുൻകൂർ ജാമ്യാപേക്ഷ നൽകാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

എസ്.എഫ്.ഐയുടേയും സിപിഎം. ഉന്നതനേതാക്കളുടേയും സംരക്ഷത്തിലാണ് വിദ്യ ഒളിവിൽകഴിയുന്നതെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു.

കേസ് അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും വിദ്യയെ ഇതുവരെ കണ്ടെത്താൽ പൊലീസിന് സാധിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ അന്വേഷണ സംഘം വിദ്യയുടെ തൃക്കരിപ്പൂർ മണിയനൊടിയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. വീട് പൂട്ടിയിട്ടതിനാൽ അയൽവാസികളിൽനിന്ന് താക്കോൽ വാങ്ങിയശേഷമായിരുന്നു പൊലീസ് പരിശോധന