play-sharp-fill
കടൽക്കരയിൽ ടൂറിസ്റ്റുകളുടെ പരസ്യലൈംഗിക വേഴ്ചയ്ക്ക് നിരോധനം ; വിലക്ക് ലംഘിക്കുന്നവർക്ക്  വൻതുക പിഴയേർപ്പെടുത്തി ; ബീച്ചിലും മണൽത്തിട്ടകളിലും സെക്‌സ് നിരോധിച്ചിരിക്കുന്നു എന്ന ബോർഡ് സ്ഥാപിച്ച് നെതർലാൻഡ്

കടൽക്കരയിൽ ടൂറിസ്റ്റുകളുടെ പരസ്യലൈംഗിക വേഴ്ചയ്ക്ക് നിരോധനം ; വിലക്ക് ലംഘിക്കുന്നവർക്ക് വൻതുക പിഴയേർപ്പെടുത്തി ; ബീച്ചിലും മണൽത്തിട്ടകളിലും സെക്‌സ് നിരോധിച്ചിരിക്കുന്നു എന്ന ബോർഡ് സ്ഥാപിച്ച് നെതർലാൻഡ്

സ്വന്തം ലേഖകൻ

ആംസ്റ്റർഡാം: ബീച്ചുകളിലെത്തുന്നവർ പരസ്യലൈംഗിക വേഴ്ച നടത്തുന്നതിൽ തുടർച്ചയായി പരാതി. ഒടുവിൽ നിരോധനം ഏർപ്പെടുത്തി വടക്കൻ നെതർലാൻഡ്‌സിലെ വീറെ നഗരം. ബീച്ചിലും മണൽത്തിട്ടകളിലും സെക്‌സ് നിരോധിച്ചിരിക്കുന്നു എന്ന ബോർഡുകള്‍ അധികൃതർ സ്ഥാപിച്ചതായി ദ ഗാർഡിയൻ റിപ്പോർട്ടു ചെയ്തു.


പൊതുക്രമവും സുരക്ഷയും ഉറപ്പുവരുത്താനുള്ള പ്രധാനപ്പെട്ട കാൽവയ്പ്പാണിതെന്ന് വീറെ മേയർ ഫ്രഡറിക് ഷുവനാർ പറഞ്ഞു. ‘നാട്ടുകാർക്ക് മൺകൂനകൾ ഏറെ പ്രധാനമാണ്. പ്രകൃതിക്ക് ദോഷമുണ്ടാക്കുന്ന അനഭിലഷണീയമായ പ്രവൃത്തികളിൽനിന്ന് അതിനെ സംരക്ഷിക്കേണ്ടതുണ്ട്. മുനിസിപ്പാലിറ്റിക്കും പ്രാദേശിക സംഘടനകൾക്കും നിരന്തരം പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് ഞങ്ങൾ നടപടിയെടുക്കുന്നത്’ – അവര്‍ കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിലക്ക് ലംഘിക്കുന്നവർക്ക് നൂറു യൂറോ (ഏകദേശം ഒമ്പതിനായിരം ഇന്ത്യൻ രൂപ) വരെ പിഴ ചുമത്തുമെന്നും ഭരണകൂടം അറിയിച്ചു. വിദേശികൾ അടക്കം ധാരാളം സന്ദർശകരെത്തുന്ന സ്ഥലമാണ് സീലാൻഡിലെ ഒറഞ്ച്‌സോൺ നൂഡ് ബീച്ച്. ഭരണകൂട തീരുമാനം ബീച്ചിൽ സന്ദർശകരെ ഇല്ലാതാക്കുമെന്ന ഭയമുള്ളതായി പ്രദേശത്തെ കച്ചടവക്കാർ പറയുന്നു. തീവ്ര ക്രിസ്റ്റ്യൻ പാർട്ടിയായ എസ്ജിപിയിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട പരാതികൾ പോയിട്ടുള്ളതെന്നും അവർ ആരോപിക്കുന്നു.