play-sharp-fill
സോളാർ കേസിൽ ജസ്റ്റിസ് ശിവരാജൻ കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണം, ഗൂഢാലോചന പുറത്തുകൊണ്ടുവരണം ; യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം

സോളാർ കേസിൽ ജസ്റ്റിസ് ശിവരാജൻ കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണം, ഗൂഢാലോചന പുറത്തുകൊണ്ടുവരണം ; യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം

സ്വന്തം ലേഖകൻ

കോട്ടയം: കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകമായിരുന്നു സോളാർ കേസ്.സോളാർ കേസിൽ അന്വേഷണ കമ്മീഷൻ ആയിരുന്ന ജസ്റ്റിസ് ശിവരാജൻ കോഴ വാങ്ങി എന്ന വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റി.


ഉമ്മൻ ചാണ്ടി സർക്കാരിനേയും ഉമ്മൻ ചാണ്ടിയേയും വ്യക്തിപരമായി അധിഷേപിക്കാൻ കെട്ടിച്ചമച്ച സോളാർ നാടകത്തിൽ ജസ്റ്റിസ് ശിവരാജനേ പോലെ ഒരാളേ അന്വേഷണ കമ്മിഷനായി വയ്ക്കുവാൻ നടന്ന ഗൂഢാലോചന പുറത്ത് വരണം.
കോട്ടയത്ത് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ശിവരാജൻ്റെ കോലം കത്തിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയോജക മണ്ഡലം പ്രസിഡൻ്റ് രാഹുൽ മറിയപ്പള്ളി അധ്യക്ഷത വഹിച്ചു, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് എസ് രാജീ്വ് ഉൽഘാടനം ചെയ്തു ,ഡി എഫ് നിയോജകമണ്ഡലം കൺവീനർ സിബി ജോൺ കൈതയിൽ,യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ചിൻ്റു കുര്യൻ ജോയി,സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്,ജില്ലാ സെക്രട്ടറിമാരായ ഗൗരി ശങ്കർ,അരുൺ മർക്കോസ് മാടപ്പാട്ട്,മഹിള കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി മഞ്ചു ചന്ദ്രൻ,ആൽബിൻ തോമസ്,വിനീത അന്ന തോമസ്,ജിജി മൂലംകുളം,രഞ്ജിത്ത് പ്ലാപ്പറമ്പിൽ,ഡാനി രാജു,ഷൈൻ സാം,മീവൽ ഷിനു കുരുവിള,മാഹിൻ,വിഷ്ണു ചെമ്മുണ്ടവള്ളി,റാഷ്മോൻ ഓത്താറ്റിൽ, ദീപു ചന്ദ്രബാബു റോഷൻ, ആഷിക്, ജോൺസൺ ,സംഗീത് എന്നിവർ പ്രസംഗിച്ചു.