വ്യാജ രേഖ: കെ. വിദ്യ ഒളിവില്‍ തന്നെ; അഗളി പൊലീസ് ഇന്ന് കാസര്‍കോടെത്തി തെളിവെടുക്കും
സ്വന്തം ലേഖിക
കൊച്ചി: വ്യാജരേഖ കേസില്‍ മുൻ എസ്‌എഫ്‌ഐ നേതാവ് കെ. വിദ്യ ഒളിവില്‍ തന്നെ.
അഗളി പൊലീസ് ഇന്ന് കാസര്‍കോടെത്തി തെളിവെടുക്കും. പിഎച്ച്‌ഡി വിവാദത്തില്‍ കാലടി സര്‍വകലാശാല ഉപസമിതിയും ഇന്ന് പരിശോധന തുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാര്‍ക്ക്‍ലിസ്റ്റ് വിവാദത്തില്‍ ആര്‍ഷോയുടെ പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ചും ഇന്ന് അന്വേഷണമാരംഭിക്കും.
കെ. വിദ്യ വ്യാജ രേഖ സമര്‍പ്പിച്ച കേസില്‍ അന്വേഷണങ്ങള്‍ക്കായി അഗളി പൊലീസ് ഇന്ന് കാസര്‍കോട് എത്തും. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാവും അഗളി എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘമെത്തുക.
വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തും. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും.
വ്യാജരേഖ സമര്‍പ്പിച്ച് ഗസ്റ്റ് ലക്ചററായി വിദ്യ ഒരു വര്‍ഷം ജോലിചെയ്ത കരിന്തളം ഗവണ്‍മെൻറ് ആര്‍ട്സ് ആൻഡ് സയൻസ് കോളേജിലും പൊലീസ് സംഘമെത്തി പ്രിൻസിപ്പല്‍ ഇൻ ചാര്‍ജ് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും.