video
play-sharp-fill
വീണ്ടും സി​ഗ്നൽ നഷ്ടമായി ; അരിക്കൊമ്പന്റെ സഞ്ചാരപാത കണ്ടെത്താനാകുന്നില്ല; കോതായാര്‍ വനമേഖലയില്‍ നിന്ന് കൊമ്പൻ എങ്ങോട്ടുപോയെന്നറിയാതെ തമിഴ്‌നാട് വനംവകുപ്പ്

വീണ്ടും സി​ഗ്നൽ നഷ്ടമായി ; അരിക്കൊമ്പന്റെ സഞ്ചാരപാത കണ്ടെത്താനാകുന്നില്ല; കോതായാര്‍ വനമേഖലയില്‍ നിന്ന് കൊമ്പൻ എങ്ങോട്ടുപോയെന്നറിയാതെ തമിഴ്‌നാട് വനംവകുപ്പ്

സ്വന്തം ലേഖകൻ
ചെന്നൈ: അരിക്കൊമ്പന്റെ സഞ്ചാരപാത കണ്ടെത്താനാകുന്നില്ലെന്ന് തമിഴ്‌നാട് വനംവകുപ്പ്. വ്യാഴാഴ്ച രാത്രി മുതല്‍ ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിക്കുന്നില്ലെന്നും അവസാനമായി സിഗ്നല്‍ ലഭിച്ചത് കോതായാര്‍ വനമേഖലയില്‍ നിന്നാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആന ഉള്‍വനത്തില്‍ കയറിയത് കൊണ്ടാവാം സിഗ്നല്‍ ലഭിക്കാത്തതെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടില്‍ പരിശോധന നടത്തുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ തുറന്നു വിട്ടത്. കോതയാര്‍ ഡാമിനു സമീപത്തു തന്നെയായിരുന്നു കഴിഞ്ഞ രണ്ടുദിവസമായി അരിക്കൊമ്പന്‍ ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ ഇന്നലെ രാത്രി മുതല്‍ ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിക്കാതെയായി. അരിക്കൊമ്പന്‍ ഉള്‍വനത്തിലേക്ക് കയറിയതുകൊണ്ടാവാം സിഗ്നല്‍ നഷ്ടപ്പെട്ടത് എന്നതാണ് വനംവകുപ്പിന്റെ നിഗമനം. അന്‍പതംഗ ഉദ്യോഗസ്ഥര്‍ കാടിനുള്ളില്‍ പരിശോധന തുടരുകയാണ്.