video
play-sharp-fill

റിസർവ് ബാങ്കിൽ നിന്ന് പണവുമായി എത്തിയ ട്രക്കുകളിൽ ഒന്ന് പണിമുടക്കി ; നടുറോഡിലായ 1070 കോടിയ്‌ക്ക് പൊലീസ് കാവല്‍

റിസർവ് ബാങ്കിൽ നിന്ന് പണവുമായി എത്തിയ ട്രക്കുകളിൽ ഒന്ന് പണിമുടക്കി ; നടുറോഡിലായ 1070 കോടിയ്‌ക്ക് പൊലീസ് കാവല്‍

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: ചെന്നൈ റിസര്‍വ് ബാങ്കില്‍ നിന്ന് 1070 കോടി രൂപയുമായി പുറപ്പെട്ട രണ്ടു ട്രക്കുകളിലൊന്നില്‍ പുക കണ്ടതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ നടുറോഡില്‍ നിറുത്തിയിട്ടു.

ഓരോ ട്രക്കിലും 535 കോടി രൂപ ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വില്ലുപുരം ജില്ലയിലെ ബാങ്കുകളില്‍ പണം നല്‍കാന്‍ പോവുകയായിരുന്നു. താംബരത്ത് എത്തിയപ്പോള്‍ ഒരു ട്രക്കില്‍ നിന്ന് പുക ഉയരുന്നത് കണ്ടാണ് അടിയന്തരമായി വഴിയരികില്‍ നിറുത്തിയത്. ട്രക്കുകളുടെ സുരക്ഷയ്‌ക്കായി ഒരു ഇന്‍സ്പെകറും സബ്‌ഇന്‍സ്പെക്ടറും ഉള്‍പ്പടെ 17 പൊലീസുകാരും അനുഗമിച്ചിരുന്നു. വിവരമറിയിച്ചതനുസരിച്ച്‌ 300ലധികം പൊലീസുകാര്‍ താംബരം അസിസ്റ്റന്റ് കമ്മീഷണ‌ര്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി.

റോഡിലേക്കുള്ള ഗതാഗതം നിരോധിച്ചു. ചെന്നൈ ആ‌ര്‍.ബി.ഐയിലെ മെക്കാനിക്കുകളും എത്തി. പക്ഷേ അവര്‍ക്ക് തകരാ‌ര്‍ പരിഹരിക്കാനായില്ല. തുടര്‍ന്ന് തൊട്ടടുത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സിദ്ധയിലേക്ക് ട്രക്കുകള്‍ മാറ്റി. ഇവിടേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു.

ഏറെ പണിപ്പെട്ടിട്ടും ശരിയാക്കാന്‍ മെക്കാനിക്കുകള്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ട്രക്കുകള്‍ തിരികെ ചെന്നൈ ആര്‍.ബി.ഐയില്‍ എത്തിച്ചു. വാഹനങ്ങള്‍ പൊതുവഴിയില്‍ കിടക്കുമ്ബോഴും പൊലീസും സന്നാഹവും കണ്ടിട്ടും കാഴ്ചക്കാരായി എത്തിയവര്‍ക്ക് കാര്യം പിടി കിട്ടിയിരുന്നില്ല. ഗതാഗതക്കുരുക്കും വാഹനം വഴിതിരിച്ചുവിടലും കണ്ട് മാദ്ധ്യമപ്പട എത്തിയപ്പോഴാണ് പുറംലോകം

Tags :