ചിങ്ങവനത്തിനും , ചങ്ങനാശേരിയ്ക്കും ഇടയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവം; രണ്ടു വിദ്യാര്‍ത്ഥികൾ പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: ചിങ്ങവനത്തിനും , ചങ്ങനാശേരിയ്ക്കും ഇടയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് കല്ലെറിഞ്ഞ രണ്ടു വിദ്യാര്‍ഥികളെ ആര്‍പിഎഫ് പിടികൂടി. ട്രെയിനുകള്‍ക്കു നേരെ കല്ലെറിഞ്ഞ വിദ്യാര്‍ത്ഥികളെയാണ് കോട്ടയം ആര്‍പിഎഫ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പരശുറാം എക്സ്പ്രസിനും മെമുവിനും നേരെയാണു കല്ലേറുണ്ടായത്. യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസിന്റെ സഹായത്തോടെ കോട്ടയം ആര്‍പിഎഫ് നടത്തിയ അന്വേഷണത്തിലാണ് പതിനേഴുകാരായ രണ്ടു പേരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Third Eye News Live
0