പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി ടി ഐ ചെയർമാനുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ; വിദേശത്തു നിന്ന് കൃത്യമായ രേഖകളില്ലാതെ അനധികൃതമായി പണം സ്വീകരിച്ചെന്ന് ആരോപണത്തിലാണ് നടപടി
സ്വന്തം ലേഖകൻ
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീക് ഇൻസാഫ് (പി ടി ഐ) ചെയർമാനുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പുറത്തുവച്ചാണ് അറസ്റ്റ് ചെയ്‌തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒന്നിലധികം കേസുകളിൽ ജാമ്യം തേടിയാണ് മുൻ പ്രധാനമന്ത്രി കോടതിയിലെത്തിയത്. ഇമ്രാൻ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുവരുന്ന റിപ്പോർട്ടുകൾ പിടിഐ അഭിഭാഷകൻ ഫൈസൽ ചൗധരി സ്ഥിരീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ ഫണ്ട് കേസിൽ ഇമ്രാൻ ഖാനെ ഏത് നിമിഷവും അറസ്റ്റ് ചെയ്തേക്കാമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പി ടിഐയ്ക്ക് വേണ്ടി വിദേശത്തു നിന്ന് കൃത്യമായ രേഖകളില്ലാതെ അനധികൃതമായി പണം സ്വീകരിച്ചെന്നാണ് ആരോപണം. കേസിൽ കഴിഞ്ഞ ഒക്ടോബറിലും ഇമ്രാൻ അറസ്റ്റിന്റെ വക്കിലെത്തിയിരുന്നു