എ.ഐ ക്യാമറ അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം വേണം: അനൂപ് ജേക്കബ് എംഎൽഎ
സ്വന്തം ലേഖിക
കോട്ടയം: ഇടത് സർക്കാരിന്റെ അഴിമതി പരമ്പരയിലെ ഇടമുറിയാത്ത കണ്ണിയായ എ.ഐ ക്യാമറ അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കേരളാ കോൺഗ്രസ് ജേക്കബ് ലീഡർ അനൂപ് ജേക്കബ് എം എൽ എ ആവശ്യപ്പെട്ടു.
കോട്ടയം ഐ.എം.എ ഹാളിൽ നടന്ന കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരും കെൽട്രോണും തമ്മിലുള്ള നിഗൂഡതകൾ പുറത്തു കൊണ്ടുവരണമെങ്കിൽ ശക്തമായ അന്വേഷണം തന്നെ ഉണ്ടാകണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുജനങ്ങളാണ് ഈ അഴിമതിക്ക് ഇരയാകുന്നത് എന്ന് ഓർത്താൽ നല്ലത് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരി അദ്ധ്യക്ഷത വഹിച്ചു.
പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി
‘സമകാലീന രാഷ്ട്രീയവും ഭാവി കേരളവും’ എന്ന വിഷയത്തിൽ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ സി.ആർ നീലകണ്ഠൻ വിഷയാവതരണം നടത്തി.
പാർട്ടിയുടെ ജില്ലാ, നിയോജകമണ്ഡലം റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സംസ്ഥാന വർക്കിംഗ് ചെയർമാൻ എം.സി സെബാസ്റ്റ്യൻ, സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയ വീടൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ ഗിരിജൻ, അഡ്വ.പി.എസ് ജെയിംസ് അഡ്വ പ്രേംസൺ മാഞ്ഞാമറ്റം, വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.എം ജയന്തി, കർഷക തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നെടുവത്തൂർ ചന്ദ്രശേഖരൻ, ഉന്നതാധികാര സമിതി അംഗം കെ.പി ജോസഫ്, ജില്ലാ ഭാരവാഹികളായ ജയിംസ് പതിയിൽ, അഡ്വ.അനൂപ് കങ്ങഴ, അഡ്വ.കെ.എം ജോർജ്ജ്, പീറ്റർ കളമ്പുകാട്, ആർ.അശോക്, ജോ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.