എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയ്ക്ക് തേളിന്റെ കുത്തേറ്റു; ഖേദം അറിയിച്ച് കമ്പനി; വിമാനത്തില്‍ പരിശോധന നടത്തി അണുനശീകരണം ചെയ്തെന്ന് വെളിപ്പെടുത്തൽ
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രയ്ക്കിടെ യുവതിയ്ക്ക് തേളിന്റെ കുത്തേറ്റതായി റിപ്പോര്‍ട്ട്.
ഏപ്രില്‍ 23ന് നാഗ്‌പൂരില്‍ നിന്ന് മുംബയിലേയ്ക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ 630ലാണ് സംഭവം. സംഭവത്തില്‍ എയര്‍ ഇന്ത്യ പ്രസ്‌താവന പുറത്തിറക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രക്കാരിയ്ക്ക് തേളിന്റെ കുത്തേറ്റ നിര്‍ഭാഗ്യകരമായ സംഭവമുണ്ടായെന്നും തങ്ങളുടെ ഉദ്യോഗസ്ഥര്‍ യുവതിക്കൊപ്പം ആശുപത്രിയിലേയ്ക്ക് പോയെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. ഡിസ്‌ചാര്‍ജ് ചെയ്യുന്നതുവരെ യുവതിയ്ക്ക് എല്ലാ പിന്തുണയും നല്‍കി.
പരിശോധന നടത്തി തേളിനെ കണ്ടെത്തി വേണ്ട നടപടി സ്വീകരിച്ചു. എയര്‍ലൈന്‍ പ്രോട്ടോക്കോള്‍ പ്രകാരം വിമാനത്തില്‍ പരിശോധന നടത്തി അണുനശീകരണം ചെയ്തു.
യാത്രക്കാര്‍ക്കുണ്ടായ വേദനയിലും അസൗകര്യത്തിലും ഖേദിക്കുന്നുവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
ഡ്രൈ ക്ളീനിംഗ് അടക്കമുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരോട് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കാന്‍ എയര്‍ ഇന്ത്യ നിര്‍ദേശം നല്‍കി.
വിമാനത്തിനകത്ത് എത്തുന്ന സാധനങ്ങള്‍ വഴിയും തേള്‍ വിമാനത്തിലേയ്ക്ക് കടക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇത്തരത്തിലുള്ള എല്ലാ സംവിധാനങ്ങളിലും അണുനശീകരണം നടത്തുമെന്നും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ അറിയിച്ചു.