കോട്ടയം കുറുപ്പന്തറയിൽ ലോറിയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസ്; പ്രതികൾക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം കടുത്തുരുത്തി കുറുപ്പന്തറയിൽ ലോറിയിൽ 59.5 കി.ഗ്രാം കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസിലെ പ്രതികൾക്ക് പത്ത് വർഷം കഠിന തടവിനും 100000 രൂപ പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ എൻ ഡി പിഎസ് സ്പെഷ്യൽ കോടതി ജഡ്ജ് ജി. മഹേഷ്.
കോട്ടയം പേരൂർ വില്ലേജിൽ തെള്ളകം കരയിൽ കളപ്പുരക്കൽ വീട്ടിൽ ജോസ് കെ.സി ( 42) , കോട്ടയം തലയാഴം തോട്ടകം ഭാഗത്ത് തലപ്പള്ളി ൽ വീട്ടിൽ ഗോപു ( 27) , കൊല്ലം ഓച്ചിറ മഠത്തിൽ ക്കാരായ്മ ഭാഗത്ത് കൃഷ്ണവിലാസം വീട്ടിൽ അതുൽ ( 27) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുത്തുരുത്തി എസ്.ഐ ആയിരുന്ന റെനീഷ് റ്റി. എസും സംഘവും ഇവരെ അറസ്റ്റ് ചെയ്യുകയും കടുത്തുരുത്തി എസ്.എച്ച്.ഓ ആയിരുന്ന ബിനു ബി എസ് അന്വേഷണം നടത്തി എസ്.എച്ച്.ഓ ഗോപകുമാർ.ജി കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.
കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ ഡി പിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി.രാജേഷ് ഹാജരായി.