എ ഐ ക്യാമറ: മെയ് 19 വരെ പിഴയീടാക്കില്ല; ബോധവത്കരണം നടത്തുമെന്ന് ഗതാഗത മന്ത്രി; നിയമം തെറ്റിക്കുന്നവര്‍ക്ക് ഫോണില്‍ സന്ദേശമെത്തും
സ്വന്തം ലേഖിക
തിരുവനന്തപുരം: നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ക്യാമറകള്‍ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന പദ്ധതിയില്‍ ആദ്യത്തെ ഒരു മാസം ബോധവത്കരണം നല്‍കുമെന്ന് ഗതാഗത മന്ത്രി.
പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 19 വരെ പിഴയീടാക്കില്ലെന്നാണ് തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യാമറകള്‍ക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞ മന്ത്രി നിയമനം പാലിക്കുന്നവര്‍ പേടിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. നിയമം തെറ്റിക്കുന്നവര്‍ക്ക് ഫോണില്‍ സന്ദേശമെത്തുമെന്ന് മന്ത്രി പറഞ്ഞു.
വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഐ ക്യാമറകള്‍ നിലവിലുളള സ്ഥലത്ത് നിന്നും മറ്റിടങ്ങളിലും മാറ്റി സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ലൈസന്‍സിലേക്ക് മാറ്റാന്‍ അടുത്ത ഒരു വര്‍ഷത്തേക്ക് 200 രൂപയും പോസ്റ്റല്‍ ചാര്‍ജും അടച്ചാല്‍ മതി.
ഒരു വര്‍ഷം കഴിഞ്ഞാല്‍ 1500 രൂപയും പോസ്റ്റല്‍ ചാര്‍ജും നല്‍കേണ്ടി വരും. റോഡുകള്‍ നല്ല നിലവാരത്തിലായതിനാല്‍ വേഗത്തിന്റെ കാര്യത്തില്‍ പുതിയ ഉത്തരവുണ്ടാകുമെന്നും മന്ത്രി.