play-sharp-fill
ആരോഗ്യ നില സംബന്ധിച്ച് വ്യാജവാർത്ത..! യൂട്യൂബ് ചാനലിനെതിരെ ആരാധ്യ ബച്ചൻ ഹൈക്കോടതിയിലേക്ക്..! കേസിന്റെ വാദം ഏപ്രിൽ 20ന്

ആരോഗ്യ നില സംബന്ധിച്ച് വ്യാജവാർത്ത..! യൂട്യൂബ് ചാനലിനെതിരെ ആരാധ്യ ബച്ചൻ ഹൈക്കോടതിയിലേക്ക്..! കേസിന്റെ വാദം ഏപ്രിൽ 20ന്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യ ബച്ചനെതിരെയുള്ള വ്യാജ വാർത്തകൾക്കെതിരെ കുടുംബം ഹൈ കോടതിയിലേക്ക്. ആരാധ്യയുടെ ആരോഗ്യത്തെയും ജീവിതത്തെയും സംബന്ധിച്ചുള്ള വ്യാജവാർത്തക്കെതിരാണ് 11 വയസ്സുകാരി നിയമനടപടിയുമായി നീങ്ങുന്നത്. കേസിന്റെ വാദം ഏപ്രിൽ 20ന് നടക്കും.

ഒന്നിലധികം കാരണങ്ങളാൽ ആരാധ്യ ബച്ചൻ പലപ്പോഴും ട്രോളുകൾക്ക് ഇരയായിട്ടുണ്ട്. ഇതിനെതിരെ അഭിഷേക് ബച്ചൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. ‘ഇത് തികച്ചും അസ്വീകാര്യവും എനിക്ക് സഹിക്കാനാവാത്തതുമായ കാര്യമാണ്. ഞാൻ ഒരു പ്രമുഖ വ്യക്തിയാണെന്നത് ശരിതന്നെ എന്നാൽ എന്റെ മകൾ ആ പരിധിക്ക് പുറത്താണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയൂ’, എന്നായിരുന്നു അഭിഷേക് ബച്ചന്റെ പ്രതികരണം. ഐശ്വര്യയ്‌ക്കൊപ്പം ആരാധ്യ പതിവായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ജിയോ വേൾഡ് ഗാർഡൻസിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന വേളയിൽ കുടുംബത്തോടൊപ്പം ആരാധ്യ എത്തിയിരുന്നു.