മാനേജ്‌മെന്റിന്റെയും സര്‍ക്കാരിന്റെയും പീഡനം കാരണം 85 ജീവനക്കാര്‍ മരിച്ചെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു; കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പെന്‍ഷന്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: മാനേജ്‌മെന്റിന്റെയും സര്‍ക്കാരിന്റെയും പീഡനം കാരണം 85 ജീവനക്കാര്‍ മരിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയ കണ്ടക്ടറെ കെ.എസ്.ആര്‍.ടി.സി സസ്‌പെന്‍ഡ് ചെയ്തു.
കണിയാപുരം യൂണിറ്റിലെ ടി. സുരേഷ് കുമാറിനെതിരെയാണ് വകുപ്പുതല നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനുവരി മുതല്‍ മാര്‍ച്ചുവരെ 85 ജീവനക്കാര്‍ മരിച്ചെന്ന് ചിത്രം സഹിതം ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഈ കാലയളവില്‍ 16 ജീവനക്കാരാണ് മരിച്ചതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.
2019 മുതല്‍ വാഹനാപകടങ്ങളിലും മറ്റും മരിച്ചവരുടെ ചിത്രങ്ങള്‍ കൂടി ചേര്‍ത്താണ് ഫേസ്ബുക്ക് പോസ്‌റ്റെന്നും തെളിഞ്ഞു.
കെ.എസ്.ആര്‍.ടി.സിയെയും സര്‍ക്കാരിനെയും മനഃപൂര്‍വ്വം അപമാനിക്കുന്നതിനാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്ന് വിജലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം മേധാവി നടപടി സ്വീകരിച്ചത്.