play-sharp-fill
കണ്ണൂരിൽ  വന്‍ എംഡിഎംഎ വേട്ട; അഞ്ചുലക്ഷം രൂപയോളം വിലമതിക്കുന്ന നൂറ് ഗ്രാം എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ; ബം​ഗളൂരൂവിൽ നിന്നും വിദ്യാർത്ഥികൾക്കിടയിൽ വില്പന നടത്താൻ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്

കണ്ണൂരിൽ വന്‍ എംഡിഎംഎ വേട്ട; അഞ്ചുലക്ഷം രൂപയോളം വിലമതിക്കുന്ന നൂറ് ഗ്രാം എംഡിഎംഎയുമായി ഒരാൾ അറസ്റ്റിൽ; ബം​ഗളൂരൂവിൽ നിന്നും വിദ്യാർത്ഥികൾക്കിടയിൽ വില്പന നടത്താൻ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്

സ്വന്തം ലേഖകൻ

കണ്ണൂര്‍: കൂട്ടുപുഴയില്‍ വന്‍ എംഡിഎംഎ വേട്ട. കൂട്ടുപുഴ അതിര്‍ത്തിയിലെ എക്‌സൈസ് ചെക്ക് പോസ്റ്റിന്‍റെയും ഇരിട്ടി എക്‌സൈസ് റെയ്ഞ്ച് ഓഫീസിന്‍റെയും സംയുക്ത വാഹനപരിശോധനയിലാണ് അഞ്ചുലക്ഷം രൂപയോളം വിലമതിക്കുന്ന നൂറ് ഗ്രാം എംഡിഎംഎ പിടികൂടിയത്.

പഴയങ്ങാടി മാട്ടൂല്‍ മടക്കര സ്വദേശി കളത്തില്‍ പറമ്പില്‍ വീട്ടില്‍ കെ പി സലീല്‍കുമാറാണ് അറസ്റ്റിലായത്. ബംഗ്‌ളൂരില്‍ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്ന മയക്കുമരുന്നാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. ബംഗ്‌ളൂരിലെ ബ്‌ളാബ്‌ളാ കാര്‍ എന്ന കാര്‍ പൂളിങ് ആപ്പ് വഴി കാര്‍പൂള്‍ ചെയ്തുവരുന്നതിനിടെയാണ് യുവാവ് എക്‌സൈസ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന്‌ റാക്കറ്റിലെ കണ്ണിയാണെന്ന് സലീൽ കുമാറെന്ന് എക്‌സൈസ് അറിയിച്ചു. പഴയങ്ങാടിയിലും പരിസര പ്രദേശങ്ങളിലും വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കും മയക്കുമരുന്നായ എം ഡി എം എ എത്തിച്ചു നല്‍കുന്നത്‌ സലീല്‍കുമാറാണെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞിട്ടുണ്ട്.