ലെന്‍സ്‌ഫെഡ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡോ. വി പി ഗംഗാധരന്‍ നയിച്ച ക്യാന്‍സര്‍ ബോധവത്കരണ ആരോഗ്യ സെമിനാര്‍ നടന്നു; മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം നിർവ്വഹിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: ലൈസന്‍സ്ഡ് എഞ്ചീനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍(ലെന്‍സ്‌ഫെഡ്)കോട്ടയം ജില്ലാ കമ്മറ്റി തുടര്‍ വിദ്യാഭ്യാസ ,ക്ഷേമനിധി കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രശസ്ത ഓങ്കോളജിസ്റ്റ്
ഡോ. വി.പി.ഗംഗാധരന്‍ നയിച്ച
ക്യാന്‍സര്‍ബോധവത്കരണ ആരോഗ്യ സെമിനാര്‍ ഏറ്റൂമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്നു.

മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്ത സെമിനാർ
ജില്ലാ പ്രസിഡന്റ് കെ.സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങളും കുടുംബാഗങ്ങളും പൊതുസമൂഹത്തില്‍ നിന്നുള്ളവരുമായി വളരെ പേർ സെമിനാറില്‍ പങ്കെടുത്തു.

ജില്ലാ സെക്രട്ടറി കെ.കെ.അനില്‍കുമാര്‍ സ്വാഗതവും സ്റ്റേറ്റ് വെല്‍ഫെയര്‍ സ്റ്റ്യാറ്റുട്ടറി ബോര്‍ഡ് അംഗം കെ.എന്‍. പ്രദീപ്കുമാര്‍, സി ഇ പി ചെയർമാൻ ബി.വിജയകുമാർ, ട്രഷറർ ടി സി ബൈജു, സംസ്ഥാന
ജോ. സെക്രട്ടറി എ.പ്രദീപ് കുമാർ, ടി
ഗിരിഷ് കുമാർ, ജോഷി സെബാസ്റ്റ്യൻ ,സംഘനാ നേതാക്കൾ എന്നിവര്‍ പങ്കെടുത്തു.