play-sharp-fill
ഗുരുതര അച്ചടക്ക ലംഘനം നടത്തി; ആറ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി

ഗുരുതര അച്ചടക്ക ലംഘനം നടത്തി; ആറ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ആര്‍ടിസി

സ്വന്തം ലേഖിക

തിരുവനന്തപുരം: ഗുരുതര അച്ചടക്ക ലംഘനം നടത്തിയ ആറ് പേരെ കെ എസ് ആര്‍ ടി സി സസ്‌പെന്‍ഡ് ചെയ്തു.

അപകടകരമായ രീതിയില്‍ വാഹനമോടിച്ചു, മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തി, ലഗേജിന് നിരക്ക് ടിക്കറ്റ് നല്‍കാത്തത് തുടങ്ങിയ സംഭവങ്ങളിലാണ് സസ്‌പെന്‍ഷന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടകരമായി ബസോടിച്ച്‌ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ചടയമംഗലം ഡിപ്പോയിലെ ഡ്രെെവര്‍ ആര്‍ ബിനുവാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍.

ബിഹേവിയറല്‍ ചെയ്ഞ്ച് ട്രെയിനിംഗില്‍ മദ്യപിച്ചെത്തിയ മൂലമറ്റം യൂണിറ്റിലെ കണ്ടക്ടര്‍ ബിജു അഗസ്റ്റിനെയും സസ്‌പെന്‍ഡ് ചെയ്തു.

മദ്യപിച്ച്‌ ഡ്യൂട്ടിക്കെത്തിയ എറണാകുളം ഡിപ്പോയിലെ വെഹിക്കിള്‍ സൂപ്പര്‍ വെെസര്‍ എ എസ് ബിജുകുമാറിനെയും സാധനങ്ങള്‍ കടത്തിയ പാറശാല ഡിപ്പോയിലെ ബ്ലാക്ക് സ്‌മിത്ത് ഐ ആര്‍ ഷാനുവിനെയും സസ്‌പെന്‍ഡ് ചെയ്തു.

ചികിത്സാ ഫണ്ട് അപഹരിച്ച നെയ്യാറ്റിന്‍കര ഡിപ്പോയിലെ ജനറല്‍ ഇന്‍സ്‌പെക്ടര്‍ ടി ഐ സതീഷ് കുമാറിനെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.