play-sharp-fill
അയ്യയ്യേ ഇത് നാണക്കേട്…! ഡ്രൈവിംഗിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും മോശം രാജ്യങ്ങളില്‍ ഇടംപിടിച്ച് ഇന്ത്യ ;  ഏറ്റവും സുരക്ഷിതമായ ഡ്രൈവിംഗ് ജപ്പാനിൽ

അയ്യയ്യേ ഇത് നാണക്കേട്…! ഡ്രൈവിംഗിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും മോശം രാജ്യങ്ങളില്‍ ഇടംപിടിച്ച് ഇന്ത്യ ; ഏറ്റവും സുരക്ഷിതമായ ഡ്രൈവിംഗ് ജപ്പാനിൽ

സ്വന്തം ലേഖകൻ

ഡ്രൈവിംഗിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും മോശം രാജ്യങ്ങളില്‍ ഇടംപിടിച്ച് ഇന്ത്യ. ഇന്‍ഷിറന്‍സ് വിദഗ്ധര്‍ തയ്യാറാക്കിയ പഠനത്തിലാണ് ഇത് പുറത്ത് വന്നിരിക്കുന്നത്.

ഇന്ത്യയിൽ തന്നെ ഏറ്റവും മോശം ഡ്രൈവിംഗുള്ള സ്ഥലം ഡൽഹിയാണ്. മുംബൈ, ബംഗലൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവയും പട്ടികയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്‍പത് രാജ്യങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്. പട്ടിക പ്രകാരം ജപ്പാനിലാണ് ലോകത്ത് ഏറ്റവും സുരക്ഷിതമായ ഡ്രൈവര്‍മാരുള്ളത്. രണ്ടാം സ്ഥാനത്ത് നെതര്‍ലന്‍ഡ്‌സ് ആണ്. മൂന്നാം സ്ഥാനം നോനോര്‍വേയും, നാലാം സ്ഥാനം എസ്‌റ്റോണിയയും അഞ്ചാം സ്ഥാനം സ്വീഡനും കരസ്ഥമാക്കി. അഞ്ചാം സ്ഥാനം സ്വീഡനും കരസ്ഥമാക്കി.

രാജ്യങ്ങളിലെ ട്രാഫിക് നിയമങ്ങളുടെ അറിവ്, റോഡ് നിലവാരം, അപകടങ്ങൾ,റോഡ് അപകടങ്ങളിലെ മരണങ്ങള്‍ എന്നിവയാണ് പഠനത്തില്‍ പ്രധാനമായും വിലയിരിത്തിയിരിക്കുന്നത്.

ഏറ്റവും മോശം ഡ്രൈവർമാർ തായ്‌ലൻഡിലാണ്. രണ്ടാം സ്ഥാനം പെറുവും മൂന്നാം സ്ഥാനം ലബനനും സ്വന്തമാക്കി. നാലാമതാണ് ഇന്ത്യയുടെ സ്ഥാനം. അഞ്ചാം സ്ഥാനത്ത് മലേഷ്യയാണ്.