play-sharp-fill
ആലപ്പുഴയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ചു; പരിക്കേറ്റയാൾ  ആശുപത്രിയില്‍ ചികിത്സയിൽ; പൊലീസില്‍ പരാതി നല്‍കി

ആലപ്പുഴയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ മൊബൈല്‍ ഫോൺ പൊട്ടിത്തെറിച്ചു; പരിക്കേറ്റയാൾ ആശുപത്രിയില്‍ ചികിത്സയിൽ; പൊലീസില്‍ പരാതി നല്‍കി

സ്വന്തം ലേഖിക

ഹരിപ്പാട്: ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു.


കരുവാറ്റ സൗഭാഗ്യയില്‍ ദാമോദരന്‍ നായരുടെ മൊബൈല്‍ ഫോണാണ് ഉപയോഗത്തിനടിയില്‍ കയ്യിലിരുന്ന് കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ പൂര്‍ണമായും കത്തി നശിച്ചു.

തുടര്‍ന്ന് ദാമോദരന്‍ നായര്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ഒരു വര്‍ഷം മുൻപ് വാങ്ങിയ ഫോണാണായിരുന്നു. ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.