play-sharp-fill
ചെങ്ങന്നൂര്‍ മുളക്കഴയില്‍ വന്‍കവര്‍ച്ച; മോഷ്ടാവ് അകത്തു കടന്നത് ജനലഴികള്‍ മുറിച്ചുമാറ്റി; നഷ്ടപ്പെട്ടത് 20 പവന്‍ സ്വര്‍ണ്ണവും പണവും; സിസിടിവികള്‍ കേന്ദ്രീകരിച്ച്  അന്വേഷണം ആരംഭിച്ച് പൊലീസ്

ചെങ്ങന്നൂര്‍ മുളക്കഴയില്‍ വന്‍കവര്‍ച്ച; മോഷ്ടാവ് അകത്തു കടന്നത് ജനലഴികള്‍ മുറിച്ചുമാറ്റി; നഷ്ടപ്പെട്ടത് 20 പവന്‍ സ്വര്‍ണ്ണവും പണവും; സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖിക

ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ വന്‍കവര്‍ച്ച നടന്നു.


20 പവന്‍ സ്വര്‍ണ്ണവും പതിനായിരം രൂപയുമാണ് മോഷ്ടാവ് കവര്‍ന്നത്. സംഭവത്തില്‍
ചെങ്ങന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുളക്കുഴ ഊരിക്കടവ് സ്വദേശി റോജി കുര്യന്റെ വീട്ടിലായിരുന്നു മോഷണം. ജനലഴികള്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്.

പുലര്‍ച്ചെ നാലരയ്ക്ക് റോജിയുടെ ഭാര്യ ഡെയ്‌സി അടുക്കള ഭാഗത്ത് വെളിച്ചം കണ്ടു. ബഹളം വെച്ചെങ്കിലും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ടതറിയുന്നത്. സിസിടിവി ഉള്ളതിനാല്‍ വീടിന്റെ പിന്‍ഭാഗം വഴിയാണ് കള്ളന്‍ അകത്തുകടന്നത്.

കഴിഞ്ഞ ദിവസം വീടിന് സമീപത്ത് സംശയാസ്പദമായി രണ്ടുപേരെ കണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.

ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് ചെങ്ങന്നൂര്‍ പൊലീസ് പറഞ്ഞു.