play-sharp-fill
ടാനിംഗ് തടയുക, എണ്ണ ഉല്‍പാദനം നിയന്ത്രിക്കുക തുടങ്ങി ഗുണങ്ങൾ ഏറെ..!  മുഖസൗന്ദര്യത്തിന് തക്കാളി ഫലപ്രദമായി ഉപയോഗിക്കേണ്ട രീതികള്‍ അറിയാം..

ടാനിംഗ് തടയുക, എണ്ണ ഉല്‍പാദനം നിയന്ത്രിക്കുക തുടങ്ങി ഗുണങ്ങൾ ഏറെ..! മുഖസൗന്ദര്യത്തിന് തക്കാളി ഫലപ്രദമായി ഉപയോഗിക്കേണ്ട രീതികള്‍ അറിയാം..

സ്വന്തം ലേഖിക

തിരുവനന്തപുരം: ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും തക്കാളി ഏറെ ഫലപ്രദമാണ്.

കാരണം അതിലെ ആന്റിഓക്‌സിഡന്റ് ഉള്ളടക്കം സുഷിരങ്ങള്‍ കുറയ്ക്കല്‍, ബ്ലാക്ക്‌ഹെഡ് നീക്കംചെയ്യല്‍, കൊളാജന്‍ രൂപീകരണം എന്നിവയുള്‍പ്പെടെ വിവിധ ചര്‍മ്മ പ്രശ്‌നങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടാനിംഗ് തടയുക, എണ്ണ ഉല്‍പാദനം നിയന്ത്രിക്കുക എന്നിവയ്ക്കെല്ലാം തക്കാളി ഏറെ ഗുണം ചെയ്യും. മിക്ക ആളുകളെയും ബാധിക്കുന്ന ഒരു ചര്‍മ്മ പ്രശ്നമാണ് മുഖക്കുരു. സാധാരണഗതിയില്‍, ചര്‍മ്മത്തിലെ സുഷിരങ്ങളോ ബാക്ടീരിയകളോ അടഞ്ഞിരിക്കുന്ന എണ്ണയാണ് ഇതിന് പ്രധാന കാരണം.

വിറ്റാമിനുകള്‍ എ, സി, കെ എന്നിവ തക്കാളിയില്‍ കാണപ്പെടുന്നു. അവയ്ക്ക് ആഴത്തിലുള്ള ശുദ്ധീകരണ സവിശേഷതകളും ഉണ്ട്. ചര്‍മ്മത്തിന്റെ പിഎച്ച്‌ നില സന്തുലിതമായി നിലനിര്‍ത്താന്‍ തക്കാളി സഹായിക്കുന്നു.

ഒന്ന്…

തക്കാളിയുടെ നീര് ചര്‍മത്തില്‍ തേച്ചുപിടിപ്പിച്ച്‌ 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച്‌ കഴുകിക്കളയുക. ഇങ്ങനെ ഒരാഴ്ചയെങ്കിലും ചെയ്യുകയാണെങ്കില്‍ ചര്‍മത്തിലെ പഴയ കോശങ്ങള്‍ നീക്കം ചെയ്ത്, തക്കാളിയിലെ വിറ്റാമിന്‍ സി വഴി മുഖത്തിന് തിളക്കം ലഭിക്കും.

രണ്ട്…

രണ്ട് ടീസ്പൂണ്‍ തക്കാളി ജ്യൂസും രണ്ട് ടീസ്പൂണ്‍ വെള്ളരിക്ക ജ്യൂസും ചേര്‍ത്ത് മിക്സ് ചെയ്ത് മുഖത്തിടുക. 15 മിനുട്ട് ഇട്ട് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ ഈ പാക്ക് ഗുണം ചെയ്യും.