കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ മംഗളൂരുവില്‍ ആത്മഹത്യ ചെയ്ത നിലയില്‍; മൃതദേഹങ്ങള്‍ കണ്ടെത്തിയത് ഹോട്ടല്‍ മുറിയില്‍
സ്വന്തം ലേഖിക
മംഗളൂരു: കണ്ണൂര്‍ സ്വദേശികളായ ദമ്പതികളെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മംഗളൂരുവിലെ ഒരു ഹോട്ടല്‍ മുറിയിലാണ് പെരിങ്ങോം കരിയക്കര സ്വദേശികളായ രവീന്ദ്രന്(55) ഭാര്യ സുധ(50) എന്നിവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫല്നീറില് ഹോട്ടലില്‍ മുറിയെടുത്ത ഇവര്‍ രണ്ട് ദിവസമായി പുറത്തേക്ക് വരികയോ ജീവനക്കാരുടെ അന്വേഷണത്തോട് പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു.
പൊലീസെത്തി വാതില്‍ തുറന്ന് നോക്കിയപ്പോള്‍ മരിച്ചനിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. പെരിങ്ങം പഞ്ചായത്ത് ഓഫീസിനടുത്ത് ഒരു വാടകവീട്ടില്‍ മകള്‍ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.
റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്നു രവീന്ദ്രന്. രമ്യ, രേഷ്മ എന്നിവര്‍ മക്കളാണ്.
Third Eye News Live
0