play-sharp-fill
കുമരകത്ത് അനധികൃതമായി വിദേശ പൗരന്മാരെ താമസിപ്പിച്ച റിസോർട്ടിനെതിരെ നടപടിയെടുത്ത് പോലിസ്; റിസോർട്ടുകളിൽ പരിശോധന ശക്തം

കുമരകത്ത് അനധികൃതമായി വിദേശ പൗരന്മാരെ താമസിപ്പിച്ച റിസോർട്ടിനെതിരെ നടപടിയെടുത്ത് പോലിസ്; റിസോർട്ടുകളിൽ പരിശോധന ശക്തം

സ്വന്തം ലേഖിക

കോട്ടയം: കുമരകത്ത് അനധികൃതമായി വിദേശ പൗരന്മാരെ താമസിപ്പിച്ച റിസോർട്ടിനെതിരെ നടപടി സ്വീകരിച്ചു.


ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള രഹസ്യന്വേഷണ വിഭാഗം റിസോർട്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് അനധികൃതമായി വിദേശ പൗരന്മാരെ താമസിപ്പിച്ചതായി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശ പൗരന്മാരെ താമസിപ്പിക്കുന്ന റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിദേശ പൗരന്മാരെ താമസിപ്പിക്കുമ്പോൾ, അത്തരം സ്ഥാപനങ്ങൾ കൃത്യമായും 24 മണിക്കൂറിനകം ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് എന്ന സൈറ്റിൽ കയറി C ഫോം, മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകളും സമർപ്പിക്കേണ്ടതാണ്.

ഇത്തരം നടപടികൾ ചെയ്യാതെ വിദേശ പൗരന്മാരെ താമസിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.