video
play-sharp-fill

ഒന്നരവയസുള്ള പെണ്‍കുഞ്ഞും ബന്ധുവായ വിമുക്തഭടനും കായലില്‍ മരിച്ചനിലയില്‍;ചാരംപറമ്പ് പ്രദേശത്തെ ദുഖത്തിലാഴ്ത്തി തൊട്ടടുത്ത വീടുകളിൽ രണ്ടു മരണം

ഒന്നരവയസുള്ള പെണ്‍കുഞ്ഞും ബന്ധുവായ വിമുക്തഭടനും കായലില്‍ മരിച്ചനിലയില്‍;ചാരംപറമ്പ് പ്രദേശത്തെ ദുഖത്തിലാഴ്ത്തി തൊട്ടടുത്ത വീടുകളിൽ രണ്ടു മരണം

Spread the love

സ്വന്തം ലേഖകൻ

കലവൂര്‍: ഒന്നര വയസ്സുള്ള പിഞ്ച് ബാലികയും,
ബന്ധുവും കായലിൽ മരിച്ച നിലയിൽ.ആര്യാട് പഞ്ചായത്ത് ഏഴാം വാർഡ്
പോത്തശേരി ശിവകൃപയിൽ ഗോപൻ-50, പോത്തശേരി യോഗേഷ്
എന്ന് വിളിക്കുന്ന അനിൽകുമാറിന്റെയും,അശ്വതിയുടെയും മകൾ മഹാലക്ഷ്മി എന്നിവരെയാണ് വേമ്പനാട്ടുകായലിൽ
ആര്യാട് ചാരംപറമ്പ് ജെട്ടിക്ക്
സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം.ഗോപന്റെ ഭാര്യാസഹോദരന്റെ മകളാണ് മഹാലക്ഷ്മി. ഗോപന്റെയും അനില്‍കുമാറിന്റെയും വീടുകള്‍ അടുത്തടുത്താണ്. വൈകുന്നേരം 6.30ഓടെ അനില്‍കുമാറിന്റെ വീട്ടിലെത്തി ഗോപന്‍ മഹാലക്ഷ്മിയെയും എടുത്തുകൊണ്ട് പുറത്തേക്കു പോയതാണ്. ഏറെനേരമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 10.45 ഓടെ ചാരംപറമ്പ് ജെട്ടിക്കുസമീപം മഹാലക്ഷ്മിയുടെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നീടാണ് സമീപത്തുനിന്ന് ഗോപന്റെ മൃതദേഹം കണ്ടെത്തിയത്. ഗോപന്‍ വിമുക്തഭടനാണ്. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. മിക്കപ്പോഴും മഹാലക്ഷ്മിയുമായി ഗോപന്‍ പുറത്തുപോകാറുണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.

ആലപ്പുഴ നോര്‍ത്ത് പോലീസ് അന്വേഷണം തുടങ്ങി. കാല്‍വഴുതി കായലില്‍ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഒറ്റ രാത്രിയില്‍ തൊട്ടടുത്തുള്ള രണ്ടു വീടുകളിലായുണ്ടായ രണ്ടുമരണങ്ങള്‍ ചാരംപറമ്പ് പ്രദേശത്തെ മുഴുവന്‍ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. കായലിനടുത്താണ് ഇരുവീടുകളും. ഗോപനെയും മഹാലക്ഷ്മിയെയും കാണ്മാനില്ലെന്നറിഞ്ഞു ബന്ധുക്കളും പരിസരവാസികളും പ്രദേശം മൊത്തം തിരഞ്ഞെങ്കിലും കായലിലേക്ക് ആരുടെയും ശ്രദ്ധ പോയിരുന്നില്ല. അവസാനം ഗോപന്റെ മകന്‍ ആദര്‍ശ് കൂട്ടുകാരുമൊത്ത് ജെട്ടിയിലെത്തി വെട്ടമടിച്ചു നോക്കിയപ്പോഴാണ് മഹാലക്ഷ്മി വെള്ളത്തില്‍ പൊങ്ങക്കിടക്കുന്നതുകണ്ടത്. ഉടനെതന്നെ കുഞ്ഞിനെയും പൊക്കിയെടുത്ത് ആശുപത്രിയിലേക്കോടി. പിന്നീടു നടത്തിയ തിരച്ചിലില്‍ കുഞ്ഞിനെ കിട്ടിയതിനു തൊട്ടടുത്തായി ഗോപന്റെ മൃതദേഹവും കിട്ടി.

ഗോപന്റെ ഭാര്യ: ജ്യോതിലക്ഷ്മി. മക്കള്‍: അഭിരാമി, ആദര്‍ശ്.