ലെഗ്ഗിങ്സ് മോശം വസ്ത്രമോ? ലെഗ്ഗിങ്സ് ധരിച്ചെത്തിയതിന് പ്രധാനാധ്യാപികയുടെ ശകാരം ;പരാതി നൽകി അധ്യാപിക ; പ്രതികരിക്കാൻ തയ്യാറാകാതെ പ്രധാനാധ്യാപിക ; നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ
മലപ്പുറം : ലെഗ്ഗിങ്സ് ധരിച്ചു സ്കൂളിൽ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്നു അധ്യാപികയുടെ പരാതി. മലപ്പുറം എടപ്പറ്റ സികെഎച്ച്എം ഗവ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ സരിത രവീന്ദ്രനാഥനാണ് പ്രധാനാധ്യാപികക്കെതിരെ ഡിഇഒയ്ക്ക് പരാതി നൽകിയത്. സ്ക്കൂളിലെ ഹിന്ദി അധ്യാപികയായ സരിത.
അധ്യാപകർ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുക്കുമ്പോൾ മാന്യമായി വസ്ത്രം ധരിക്കാൻ കുട്ടികളോട് എങ്ങനെ പറയുമെന്ന് ചോദിച്ചതയും പരാതിയിൽ പറയുന്നു. കുട്ടികൾ യൂണിഫോം ധരിക്കാത്തത് താൻ ലെഗിൻസ് ധരിക്കുന്നത് കൊണ്ടാണെന്ന് പ്രധാനാധ്യാപിക കുറ്റപ്പെടുത്തിയെന്നു അധ്യാപിക പറയുന്നു .
പ്രധാനാധ്യാപികയുടെ വാക്കുകൾ മാനസികപ്രയാസം ഉണ്ടാക്കി, തുടർന്നാണ് പ്രധാനാധ്യാപികക്കെതിരെ ഡിഇഒ ക്ക് പരാതി നൽകിയതെന്നും സരിത രവീന്ദ്രനാഥ് പറഞ്ഞു. എന്നാൽ ഇപ്പൊൾ പ്രതികരിക്കാൻ ഇല്ലെന്നും മേലധികാരികൾ ആവശ്യപ്പെട്ടാൽ വിശദീകരണം നൽകാമെന്നും ആരോപണ വിധേയയായ സ്കൂളിലെ പ്രധാനാധ്യാപിക റംലത്ത് കെ കെ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group