play-sharp-fill
ദുബൈയില്‍ മസാജ് കാര്‍ഡിലെ പരസ്യം കണ്ട് വിളിച്ചു; വിളിച്ചപ്പോള്‍ സ്‍ത്രീ ശബ്‍ദത്തില്‍ മറുപടി, എത്തിച്ചേരേണ്ട ലൊക്കേഷനും അയച്ചുകൊടുത്തു; പണമൊന്നുമില്ലെന്ന് മനസിലായപ്പോള്‍ മൂന്ന് ആഫ്രിക്കന്‍ വനിതകൾ ചേർന്ന് പ്രവാസിയെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു

ദുബൈയില്‍ മസാജ് കാര്‍ഡിലെ പരസ്യം കണ്ട് വിളിച്ചു; വിളിച്ചപ്പോള്‍ സ്‍ത്രീ ശബ്‍ദത്തില്‍ മറുപടി, എത്തിച്ചേരേണ്ട ലൊക്കേഷനും അയച്ചുകൊടുത്തു; പണമൊന്നുമില്ലെന്ന് മനസിലായപ്പോള്‍ മൂന്ന് ആഫ്രിക്കന്‍ വനിതകൾ ചേർന്ന് പ്രവാസിയെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു

സ്വന്തം ലേഖകൻ

ദുബൈ: യുഎഇയില്‍ മസാജ് കാര്‍ഡിലെ പരസ്യം കണ്ട് സമീപിച്ച പ്രവാസിയെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു. ദുബൈയില്‍ താമസിക്കുന്ന പ്രവാസിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

ദുബൈയില്‍ വെച്ച് കാറിന്റെ വിന്‍ഡോയില്‍ കൊണ്ടുവെച്ച കാര്‍ഡില്‍ നിന്നാണ് നമ്പര്‍ കിട്ടിയത്. വിളിച്ചപ്പോള്‍ സ്‍ത്രീ ശബ്‍ദത്തില്‍ മറുപടി. തുടര്‍ന്ന് എത്തിച്ചേരേണ്ട ലൊക്കേഷന്‍ അയച്ചുകൊടുത്തു. അപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ മൂന്ന് ആഫ്രിക്കന്‍ വനിതകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. ആദ്യം പണം നല്‍കണമെന്നതായിരുന്നു ആവശ്യം. അത് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ക്രൂരമായി ഉപദ്രവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ ആവശ്യപ്പെട്ടും മര്‍ദിച്ചു. കാര്‍ഡില്‍ പണമൊന്നുമില്ലെന്ന് മനസിലായപ്പോള്‍ ഒന്നാം നിലയില്‍ നിന്ന് യുവാവിനെ സംഘം താഴേക്ക് എറിയുകയായിരുന്നു. ഒന്നാം നിലയില്‍ നിന്ന് താഴെ വീണതുമൂലം ശരീരത്തില്‍ പൊട്ടലുകളും മുറിവുകളുമുണ്ടായി.

പൊലീസില്‍ പരാതി നല്‍കിയത് പ്രകാരം സ്ഥലത്ത് റെയ്‍ഡ് നടന്നു. അന്നു തന്നെ സംഘത്തിലെ എല്ലാവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

മസാജ് സെന്ററുകളുടെ പേരിലുള്ള തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടികളാണ് ദുബൈ പൊലീസ് സ്വീകരിക്കുന്നത്. അറുപത് ലക്ഷത്തിലധികം കാര്‍ഡുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ഇത്തരം കാര്‍ഡുകളില്‍ നല്കിയിരുന്ന 900ല്‍ അധികം ഫോണ്‍ നമ്പറുകള്‍ വിച്ഛേദിക്കുകയും ചെയ്‍തു.