ഉയര്‍ന്ന് പറന്ന് ഓഷ്യന്‍സാറ്റ്..! ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് വിക്ഷേപണം വിജയകരം; പരമ്പരയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത് 1999ല്‍; ലക്ഷ്യം സമുദ്രത്തെയും സമുദ്രത്തിനു മുകളിലുള്ള അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനം
സ്വന്തം ലേഖകന്‍
ചെന്നൈ: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി-സി 54 ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്നു. രാവിലെ 11.56നായിരുന്നു വിക്ഷേപണം. ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ 9 ഉപഗ്രഹങ്ങളെയും വ്യത്യസ്ത ഭ്രമണപഥത്തില്‍ സ്ഥാപിക്കുന്ന ദൈര്‍ഘ്യമേറിയ പ്രക്രിയയും ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്. വിക്ഷേപണം കഴിഞ്ഞ് 20 മിനിറ്റിനുള്ളില്‍ 742 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയ ശേഷം ഓഷ്യന്‍സാറ്റ് വേര്‍പെടും.ഓഷ്യന്‍സാറ്റ് ശ്രേണിയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം-6 (ഇഒഎസ്-6).
ഭൂട്ടാന്റെ ഉപഗ്രഹങ്ങളും പിക്‌സല്‍ വികസിപ്പിച്ചെടുത്ത ‘ആനന്ദ്’ എന്ന ഉപഗ്രഹവും ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ ധ്രുവ സ്പേസിന്റെ ‘തൈബോള്‍ട്ട്’ (2 ഉപഗ്രഹങ്ങള്‍), യുഎസിലെ ആസ്‌ട്രോകാസ്റ്റിന്റെ 4 ഉപഗ്രഹങ്ങള്‍ എന്നിവയും ഇന്നു ഭ്രമണപഥത്തിലെത്തിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിക്ഷേപണം കഴിഞ്ഞ് 20 മിനിറ്റ് ശേഷം ഏകദേശം 742 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ ഓഷ്യന്‍ സാറ്റ് റോക്കറ്റില്‍ നിന്ന് വേര്‍പെടും. ഇതിന് ശേഷം വിക്ഷേപണ വാഹനം താഴേക്കിറങ്ങി 516 കിലോമീറ്റര്‍ ഉയരത്തില്‍ ആദ്യ നാനോ സാറ്റലൈറ്റ് വേര്‍പെടുത്തും. 528 കിമീ ഉയരത്തിലാണ് അവസാന ഉപഗ്രഹം വേര്‍പെടുത്തുക. ഇതിനായി പലതവണ വിക്ഷേപണ വാഹനത്തിന്റെ ഉയരം ക്രമീകരിക്കപ്പെടും.