സാധാരണക്കാരില്‍ നിന്ന് കോണ്‍ഗ്രസ് അകന്നുപോകുന്നു; കോണ്‍ഗ്രസ് നേതാക്കൾക്ക് പുതിയ ചിന്തകളും മുഖവും ഉണ്ടാകണം; ജനങ്ങളോടൊപ്പം ഒട്ടിനില്‍ക്കണം; അല്ലാത്തവരെ ആര്‍ക്കും വേണ്ടെന്ന് കെ സുധാകരന്‍
സ്വന്തം ലേഖിക
കോഴിക്കോട്: നെഞ്ചോട് ചേര്‍ത്തുപോകേണ്ട സാധാരക്കാരില്‍ നിന്ന് അകന്നുപോകുന്നതാണ് ഇന്ന് കോണ്‍ഗ്രസിന്റെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍.
കോണ്‍ഗ്രസ് നേതാക്കളുടെ ചിന്തകള്‍ മാറണം. പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് ഡി സി സി ഓഫീസിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യയ ശാസ്‌ത്രം പഠിച്ചിട്ടല്ല ഇപ്പോള്‍ എല്ലാവരും രാഷ്ട്രീയം സ്വീകരിക്കുന്നത്. സഹായിക്കുന്നവര്‍ക്കൊപ്പം ജനങ്ങള്‍ നില്‍ക്കുന്ന രാഷ്ട്രീയമാണ് ഇപ്പോഴത്തേത്. അതിനാല്‍ തന്നെ നേതാക്കള്‍ സാധാരണക്കാരോടൊപ്പം ഒട്ടിനില്‍ക്കണം. അല്ലാത്തവരെ ഇപ്പോള്‍ ആര്‍ക്കും വേണ്ടെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, എം പിമാരായ എം കെ രാഘവന്‍, കെ മുരളീധരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.