play-sharp-fill
അസുഖബാധിതനായി ഗുരുതരാവസ്ഥയിൽ കഴിയുന്ന പിതാവിനായി കരള്‍ ദാനം ചെയ്യണം; ഹൈക്കോടതിയില്‍ അനുമതി ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത മകള്‍

അസുഖബാധിതനായി ഗുരുതരാവസ്ഥയിൽ കഴിയുന്ന പിതാവിനായി കരള്‍ ദാനം ചെയ്യണം; ഹൈക്കോടതിയില്‍ അനുമതി ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത മകള്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: അസുഖബാധിതനായ പിതാവിന് തന്റെ കരള്‍ ദാനം ചെയ്യാനുള്ള അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത മകള്‍.


ഹൈക്കോടതിക്ക് മുന്നിലാണ് അനുമതി തേടിയിരിക്കുന്നത്. ഗവണ്‍മെന്റ് പ്ലീഡറിനോട് ഈ വിഷയത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത വാദത്തിന് മുൻപ് വിശദമായ വിവരങ്ങള്‍ ഹാജരാക്കാനാണ് നിര്‍ദേശം. പതിനേഴുകാരിയായ പരാതിക്കാരിയെ പ്രതിനിധീകരിച്ച്‌ അമ്മയാണ് കോടതിയില്‍ ഹാജരായത്.

കുട്ടിയുടെ അച്ഛന്‍ ഗുരുതരമായ രോഗത്തോട് മല്ലിട്ട് കൊണ്ടിരിക്കുകയാണ്.
കരള്‍ രോഗം ഗുരുതരമായ സാഹചര്യത്തില്‍ ഹര്‍ജിക്കാരിയുടെ പിതാവിന് കരള്‍ മാറ്റിവെക്കലാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് നേരത്തെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് കരള്‍ ദാനം ചെയ്യാന്‍ മകള്‍ തയ്യാറായത്.

കുട്ടിയുടെ ഹര്‍ജിയില്‍ കരളിന്റെ ഒരു ഭാഗം പിതാവിനായി നല്‍കാന്‍ താന്‍ തയ്യാറാണെന്ന് പറയുന്നുണ്ട്. അവയങ്ങള്‍ ദാനം ചെയ്യുന്നതിന് ആരോഗ്യപരമായ തടസ്സങ്ങള്‍ തനിക്കില്ലെന്നും കുട്ടി പറയുന്നു. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും പ്രശ്‌നങ്ങള്‍ ഇല്ലെന്നും കുട്ടി ചൂണ്ടിക്കാണിച്ചു.

അതേസമയം അവയവ ദാന ചട്ടപ്രകാരം ദാതാവിന്റെ വയസ്സ് പതിനെട്ട് വയസ്സിന് മുകളിലായിരിക്കണമെന്നാണ് പറയുന്നത്. മകള്‍ എന്ന നിലയില്‍ പിതാവിന് കരള്‍ നല്‍കാന്‍ തയ്യാറാണ്. പിതാവിന് 48 വയസ്സാണ്. കുടുംബത്തിന്റെ ഏക ആശ്രയമാണെന്നും പെണ്‍കുട്ടി പറയുന്നു.

എന്നാല്‍ ആശുപത്രി അധികൃതര്‍ എത്ര പറഞ്ഞിട്ടും ഇങ്ങനൊരു കാര്യത്തിന് അനുമതി നല്‍കുന്നില്ലെന്ന് പെണ്‍കുട്ടി ഹര്‍ജിയില്‍ പറയുന്നു. നിയമം ഒരു പ്രായപൂര്‍ത്തിയാവാത്ത കുട്ടിയില്‍ നിന്ന് അവയവ ദാനം അനുവദിക്കില്ലെന്ന ഒറ്റകാരണത്താലാണ് തനിക്ക് അനുമതി നല്‍കാതിരിക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.