play-sharp-fill
തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ് ചികിത്സയിലായരുന്ന യുവാവ് മരിച്ചു; സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരുൾപ്പെടെ എട്ടു പ്രതികൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ് ചികിത്സയിലായരുന്ന യുവാവ് മരിച്ചു; സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരുൾപ്പെടെ എട്ടു പ്രതികൾ

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ യുവാവ് മരിച്ചു. പൂന്തുറ സ്വദേശി അഫ്‌സലാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

തിരുവനന്തപുരം കമലേശ്വരത്താണ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് വെട്ടേറ്റത്. കഴിഞ്ഞ ആഴ്ച കമലേശ്വരത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നിലാണ് സംഭവം നടന്നത്.


മുന്‍വൈരാഗ്യമാണ് ആക്രമണത്തിലേക്കെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. അഫ്‌സലിന്റെ കാലിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റതിനെ തുടര്‍ന്ന് കാലിന്റെ ഞരമ്പ് മുറിഞ്ഞ് ഏറെ രക്തവും നഷ്ടപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളില്‍ ഒരാളുടെ ബൈക്ക് സ്‌കൂളിന് മുന്നില്‍ വെച്ച് അവരുടെതുമായി തട്ടി. തുടര്‍ന്ന് അഫ്‌സലിന്റെ സുഹൃത്തുക്കളുമായി വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. ഇതാണ് ആക്രമണത്തിലെത്തിച്ചത്. കേസില്‍ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.