play-sharp-fill
പത്ത് അംഗ സംഘം സമീപിച്ചത് സ്വര്‍ണ്ണക്കടത്ത് നടത്തണമെന്ന ആവശ്യവുമായി; തയ്യാറാകാതിരുന്നതോടെ  വിവാഹത്തട്ടിപ്പ് ആസൂത്രണം ചെയ്ത് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കാന്‍ ശ്രമിച്ച കേസില്‍ 10 പ്രതികളും ഹാജരാകണമെന്ന് കോടതി

സ്വന്തം ലേഖകൻ

കൊച്ചി: നടി ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കാന്‍ ശ്രമിച്ച കേസില്‍ 10 പ്രതികളും ഹാജരാകണമെന്ന് കോടതി. ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്തു മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി തടവിലാക്കാന്‍ ശ്രമിച്ച കേസിലാണ് 10 പ്രതികളും ഹാജരാകണമെന്ന് കോടതി നിർദേശം.

പ്രതികളായ റഫീഖ്, മുഹമ്മദ് ഷെരീഫ്, രമേശ്, അഷ്‌റഫ്, അബ്ദുല്‍ സലാം, മുഹമ്മദ് ഹാരീസ്, റഹീം, കെകെ അബൂബക്കര്‍, നജീബ് രാജ, ജാഫര്‍ സാദിഖ് എന്നിവര്‍ ഡിസംബര്‍ 12ന് ഹാജരാകണമെന്ന് ജില്ലാ ജഡ്ജി ഹണി എം വര്‍ഗീസാണ് ഉത്തരവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഹാരിസും ഷംനയ്ക്ക് വിവാഹാലോചനയുമായി എത്തിയ റഫീഖും ഉള്‍പ്പെടെ പത്ത് പ്രതികളും ഹാജരാകണമെന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്.

സ്വര്‍ണ്ണക്കടത്ത് നടത്തണമെന്ന ആവശ്യവുമായാണ് ഷംനയെ സംഘം സമീപിച്ചത്. ഇതിന് ഷംന കാസിം തയ്യാറാകാതിരുന്നതോടെ ഹാരിസ്, റഫീഖ്, ഷെരീഫ് എന്നിവര്‍ വിവാഹത്തട്ടിപ്പ് ആസൂത്രണം ചെയ്യുകയും നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.