വിവാഹം കഴിഞ്ഞും കൂട്ടുകാര്‍ക്കൊപ്പം ഭര്‍ത്താവിന് രാത്രി ഒൻപത് വരെ ചെലവഴിക്കാം; വധുവിനെ കൊണ്ട് മുദ്രപ്പത്രത്തില്‍ ഒപ്പിടിച്ച് വരൻ്റെ സുഹൃത്തുക്കൾ; സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി വിവാഹ ഉടമ്പടി
സ്വന്തം ലേഖിക
കൊടുവായൂര്‍: വിവാഹം ജീവിതം തുടങ്ങുന്നതിന് മുൻപേ ദമ്പതികൾ തമ്മിൽപല തരത്തിലുള്ള ധാരണകളിലും എത്തുന്നത് കണ്ടിട്ടുണ്ട്.
എന്നാൽ വിവാഹത്തിന് പിന്നാലെ വരൻ്റെ സുഹൃത്തുക്കൾ സാമൂഹിക മാധ്യമങ്ങളില്‍ പങ്കെവച്ച വിവാഹ ഉടമ്പടിയാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.
ഭര്‍ത്താവ് സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്ന സമയം ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ലെന്ന് വധു മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുനല്‍കിയതാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ശനിയാഴ്ച വിവാഹം കഴിഞ്ഞ കൊടുവായൂര്‍ മലയക്കോട് വി.എസ്. ഭവനില്‍ എസ്. രഘുവിന്റെ സുഹൃത്തുക്കള്‍ക്കാണ് ഭാര്യ കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ്. അര്‍ച്ചന ഒപ്പിട്ടുനല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹത്തിന് പിന്നാലെ രഘുവിന്‍റെ കൂട്ടുകാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കെവച്ച വിവാഹ ഉടമ്പടിയാണ് തരംഗമായത്. വിവാഹത്തിന് മുൻപ് തന്നെ കൂട്ടുകാരോടൊത്ത് കൂടിയ ‘ആ കാലം’ നഷ്ടമാകാതിരിക്കാന്‍ രഘുവിന്‍റെ ഭാര്യയില്‍ നിന്നും കൂട്ടുകാര്‍ ഒരു ഉറപ്പ് എഴുതി വാങ്ങി.
രാത്രി ഒൻപത് മണി വരെ കൂട്ടൂകാരോടൊപ്പം ചെലവഴിക്കാന്‍ ഭര്‍ത്താവിനെ അനുവദിക്കുമെന്നും അതുവരെ ഫോണ്‍ വിളിച്ച് ശല്യം ചെയ്യില്ലെന്നുമാണ് 50 രൂപയുടെ മുദ്രപത്രത്തില്‍ രഘുവിന്‍റെ പേരില്‍ അര്‍ച്ചനയില്‍ നിന്നും ആ ചങ്ക് ബ്രോസ് എഴുതി വാങ്ങിയത്.
വിവാഹ സമ്മാനമായി വരന്‍റെ സുഹൃത്തുക്കള്‍ തന്നെയാണ് 50 രൂപയുടെ മുദ്രപത്രം വാങ്ങി വധുവിന്‍റെ അനുമതി തേടിയത്. പിന്നീടത് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു.
രാത്രി ഒൻപത് മണിവരെ കൂട്ടുകാര്‍ക്കൊപ്പം ചെലവഴിക്കാമെന്നും അതുവരെ ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് ശല്യം ചെയ്യില്ലെന്നും മൂന്ന് തവണ സത്യം ചെയ്യുന്ന മുദ്രപത്രം പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി. വിവാഹ ഉടമ്പടിയോടെ രഘുവും ഭാര്യ അര്‍ച്ചനയും നാട്ടിലെ താരങ്ങളായി.
അര്‍ച്ചന ബാങ്ക് ജോലിക്കായുള്ള കോച്ചിങ്ങ് ക്ലാസുകളില്‍ പങ്കെടുക്കുന്നു. സാമൂഹികമാധ്യമങ്ങളില്‍ ഇരുവരെയും അഭിനന്ദിച്ച് പലരും രംഗത്തെത്തിയപ്പോള്‍, ഭര്‍ത്താവ് ഇതുപോലൊരു ഉമ്പടി ഭാര്യയ്ക്കും എഴുതി നല്‍കുമോയെന്ന സന്ദേഹികളും രംഗത്തെത്തി.