video
play-sharp-fill
ഒരാഴ്ചയായി സിദ്ര ആശുപത്രിയില്‍ ചികിത്സ; ഒരു വയസ് പ്രായമുള്ള മലയാളി ബാലൻ ഖത്തറിൽ മരിച്ചു

ഒരാഴ്ചയായി സിദ്ര ആശുപത്രിയില്‍ ചികിത്സ; ഒരു വയസ് പ്രായമുള്ള മലയാളി ബാലൻ ഖത്തറിൽ മരിച്ചു

സ്വന്തം ലേഖകൻ

തൃശൂർ: ഒരു വയസ് മാത്രം പ്രായമുള്ള മലയാളി ബാലൻ ഖത്തറിൽ മരിച്ചു. തൃശൂര്‍ ഏങ്ങാണ്ടിയൂര്‍ ചെമ്പന്‍ ഹൗസില്‍ കണ്ണന്‍ സി.കെയുടെയും സിജിയുടെയും മകന്‍ വിദ്യുജ് കണ്ണന്‍(ഒന്ന്)ആണ് ദോഹയില്‍ മരിച്ചത്.

ഖത്തറിൽ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ് പിതാവ് കണ്ണൻ. മാതാവ് സിജി ഖത്തർ എയർവേസ് ജീവനക്കാരിയാണ്. കഴിഞ്ഞ ഒരാഴ്ചയായി സിദ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൾച്ചറൽ ഫോറം എക്സ്പാട്രിയേറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.