കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ; കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട ജയനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി; ജില്ലയിലെ നിരന്തര കുറ്റവാളികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി.
കുറവിലങ്ങാട് കാഞ്ഞിരംകുളം കോളനിയിൽ കളരിക്കൽ വീട്ടിൽ വാസു മകൻ ജയൻ (47) നെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കുറവിലങ്ങാട് സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി, കവർച്ച തുടങ്ങിയ നിരവധി കേസുകളും കൂടാതെ ഏറ്റുമാനൂർ, അടൂർ,വെച്ചുചിറ, പാലക്കാട്,തൃശൂർ ഈസ്റ്റ്,തിരുവല്ല, മൂവാറ്റുപുഴ എന്നി സ്റ്റേഷനുകളിൽ മോഷണം, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്.
ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.